കുചേലന് എന്ന ചിത്രത്തില്‍ വീണ്ടും ഇരുപത് കിലോ കുറക്കാനുള്ള തയ്യാറെടുപ്പിലാണ് നടന് ജയറാം. എന്നാല്‍ സിനിമയില്‍ വന്നതിന് ശേഷം താന്‍ മെലിയാന്‍ ആഗ്രഹിച്ചത് ഈ ചിത്രത്തിന് വേണ്ടിയല്ല മറ്റൊരു കഥാപാത്രത്തിനുവേണ്ടിയാണെന്ന് ജയറാം പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്റെ സിനിമയില്‍ അഭിനയിക്കാന്വേണ്ടിയായിരുന്നു തടി കുറക്കാന്‍ ആഗ്രഹിച്ചതെന്നും, കുഞ്ചന്‍ നമ്പ്യാരുടെ റോളലായിരുന്നു അതെന്നും ജയറാം പറയുന്നു.
‘ഭരതന് ആ സിനിമയ്ക്കായി കുറേ സ്കെച്ചുകള്‍ വരച്ചിരുന്നു, എന്നാല്‍ ആ സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. ആ സിനിമ നടന്നില്ല’ ജയറാം പറയുന്നു.
സിനിമയ്ക്ക് ഒരു കഥാപാത്രത്തിനുവേണ്ടി തടി കുറയ്ക്കാന്‍ പിന്നീട് അവസരം വന്നിട്ടില്ലെന്നും, ഇന്ന് വണ്ണം കുറച്ച സമയത്ത് ന്യൂജെന്‍ സിനിമകളില്‍ അനുയോജ്യമായ പുതുവേഷങ്ങള്‍ ചെയ്യാന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ജയറാം പറയുന്നു.
Post Your Comments