CinemaGeneralLatest NewsMollywoodNEWS

മെലിയാന്‍ ആഗ്രഹിച്ചത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു; തുറന്ന് പറഞ്ഞ് ജയറാം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്റെ സിനിമയില്‍ അഭിനയിക്കാന്‍വേണ്ടിയായിരുന്നു തടി കുറക്കാന്‍ ആഗ്രഹിച്ചത്

കുചേലന്‍ എന്ന ചിത്രത്തില്‍ വീണ്ടും ഇരുപത് കിലോ കുറക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ജയറാം. എന്നാല്‍ സിനിമയില്‍ വന്നതിന് ശേഷം താന്‍ മെലിയാന്‍ ആഗ്രഹിച്ചത് ഈ ചിത്രത്തിന് വേണ്ടിയല്ല മറ്റൊരു കഥാപാത്രത്തിനുവേണ്ടിയാണെന്ന് ജയറാം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്  നടൻ ഈ കാര്യം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്റെ സിനിമയില്‍ അഭിനയിക്കാന്‍വേണ്ടിയായിരുന്നു തടി കുറക്കാന്‍ ആഗ്രഹിച്ചതെന്നും, കുഞ്ചന്‍ നമ്പ്യാരുടെ റോളലായിരുന്നു അതെന്നും ജയറാം പറയുന്നു.

‘ഭരതന്‍ ആ സിനിമയ്ക്കായി കുറേ സ്‌കെച്ചുകള്‍ വരച്ചിരുന്നു, എന്നാല്‍ ആ സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. ആ സിനിമ നടന്നില്ല’ ജയറാം പറയുന്നു.

സിനിമയ്ക്ക് ഒരു കഥാപാത്രത്തിനുവേണ്ടി തടി കുറയ്ക്കാന്‍ പിന്നീട് അവസരം വന്നിട്ടില്ലെന്നും, ഇന്ന് വണ്ണം കുറച്ച സമയത്ത് ന്യൂജെന്‍ സിനിമകളില്‍ അനുയോജ്യമായ പുതുവേഷങ്ങള്‍ ചെയ്യാന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button