തെന്നിന്ത്യന്‍ സിനിമ നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കുടക് വിരാജ്പേട്ടയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയിലൂടെയാണ് മലയാളികൾക്ക് താരം സുപരിചിതയായത്. വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും വിജയ് ദേവരക്കൊണ്ടയുടെ നായികയായി താരം എത്തിയിരുന്നു.
Post Your Comments