മലയാളത്തില്‍ സൂപ്പര്‍ ചിത്രങ്ങള്‍ ഒരുക്കി വിജയം നേടിയ സംവിധായകനാണ് എബ്രിഡ് ഷൈന്‍ നിവിന്‍ പോളി നായകനായി എത്തി വിജയം കുറിച്ച ചിത്രം 1983′, ‘ആക്ഷന്‍ ഹീറോ ബിജും കാളിദാസനെ നായകനാക്കിയ ‘പൂമരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ കുങ്ഫു മാസ്റ്റര്‍’. ഒരു ആക്ഷന്‍ ചിത്രമായാണ് സിനിമ ഒരുക്കുന്നത്. തനിക്കുണ്ടായ ഒരോ അനുഭവങ്ങളില്‍ നിന്നുമാണ് തന്റെ ഓരോ സിനിമയും ഉണ്ടാവുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എബ്രിഡ് ഷൈന്‍. പ്രിയ സംവിധായകന്റെ അടുത്ത സൂപ്പര്‍ ചിത്രം ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.
‘1983-ന് എന്റെ ജീവിതവുമായി ബന്ധമുണ്ട്. ആക്ഷന്‍ ഹീറോ ബിജുവാകട്ടെ ഞാന്‍ കണ്ട, അന്വേഷിച്ചുപോയ ഒരു പോലീസ് സ്റ്റേഷനാണ്. നേരിട്ടു കണ്ട സംഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ പറ്റിയ കാഴ്ചകളുണ്ടതില്‍. പൂമരത്തിലുള്ളത് ഞാന്‍ ചെറുപ്പത്തില്‍ യൂണിവേഴ്സിറ്റിയില്‍ പോയപ്പോള്‍ കണ്ട, യൂത്ത് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ എനിക്കുണ്ടായ സന്തോഷവും അനുഭവിച്ച മാജിക്കുമൊക്കെയാണ്. കുങ്ഫു മാസ്റ്റര്‍ നമ്മള് നേരത്തെ കണ്ടിട്ടുള്ള സിനിമകളില്‍ നിന്നുള്ള പ്രചോദനമാണ്’ എന്നാണ് എബ്രിഡ് ഷൈന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്.
ചിത്രത്തില്‍ പുതുമുഖ താരം ജിജി സ്ക്കറിയാണ് നായകനായി എത്തുന്നത്. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. സനൂപ്, അഞ്ജു ബാലചന്ദ്രന്, സൂരജ് എസ്. കുറുപ്പ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. സുജിത്ത് ഉണ്ണി, രാമ മൂര്‍ത്തി, രഞ്ജിത്ത്, ജയേഷ്, രാജന് വര്‍ഗ്ഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിന്, മാസ്റ്റര്‍ നവീന്‍ തുടങ്ങിയ താര നിരയും ചിത്രത്തില്‍ ഉണ്ട്. എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 24ന് റിലീസിനെത്തും.താരത്തിന്റെ പുതിയ മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments