ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഛപാക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മകള്‍ പീഹുവിനൊപ്പമായിരുന്നു ലക്ഷ്മി ചിത്രം കണ്ടത്. തന്റെ അമ്മയ്ക്കു നേരെയുണ്ടായ അതിക്രമം സ്ക്രീനിൽ കാണുമ്പോള്‍ എങ്ങനെയായിരിക്കും മകളുടെ പ്രതികരണം എന്നതില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. പൊതുവെ സിനിമ പകുതിയാകമ്പോള് നിര്‍ത്തുന്ന ശീലമുണ്ട് പീഹുവിനെന്നും എന്നാല്‍ ഛപാക്കില്‍ അങ്ങനെയുണ്ടായില്ലെന്നും ലക്ഷ്മി പറയുന്നു.
ചിത്രം കണ്ടു കൊണ്ടിരിക്കെ മകള്‍ തന്നോട് ഒരുപാട് സംശയങ്ങള്‍ ചോദിച്ചിരുന്നുവെന്നും അതിനെല്ലാം താന്‍ വ്യക്തമായി തന്നെ മറുപടി നല്‍കിയെന്നും ലക്ഷ്മി പറയുന്നു. സിനിമ കണ്ട ശേഷം പീഹു ദീപികയെ കെട്ടിപ്പിടിക്കുകയും സ്നേഹം അറിയിക്കുകയുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. മറക്കാനാവാത്ത നിമിഷമായിരുന്നു അതെന്നും ലക്ഷ്മി പറഞ്ഞു.
Post Your Comments