
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ബിഗ് ബോസ്. സംഭവബഹുലമായ നിമിഷങ്ങളുമായാണ് പരിപാടി മുന്നേറുന്നത്. ആദ്യവാരം പിന്നിടുന്നതിനിടയില്‍ എലിമിനേഷനുള്ള നോമിനേഷനില്‍ പലരും ഇടംപിടിച്ചിരുന്നു. രജത് കുമാര്‍, സുജോ മാത്യു, അലക്‌സാന്‍ഡ്ര തുടങ്ങിയവരും ഇത്തവണ നോമിനേഷനിലുണ്ട്. എലീന ഫേക്കാണെന്ന ആരോപണം ഉന്നയിച്ച് നിരവധി പേരാണ് എത്തിയത്. വാക്ക് തര്‍ക്കത്തിലൂടെ നേര്‍ക്കുനേരായി ശബ്ദമുയര്‍ത്തുന്ന സിജോയേയും എലീനയേയുമാണ് പുതിയ പ്രമോ വീഡിയോയില്‍ കാണുന്നത്.
നീ ഇനി ഇത് പോലുള്ള വര്‍ത്തമാനം പറഞ്ഞാലെന്ന് പറഞ്ഞ് എലീനയ്ക്ക് നേരെ കൈചൂണ്ടുന്ന സിജോയെയാണ് വീഡിയോയില്‍ കാണുന്നത്. ഇവര്‍ക്കിടയില്‍ പകച്ച് നില്‍ക്കുകയാണ് മറ്റുള്ളവര്‍. ശരി ഞാന്‍ നിന്നെയല്ല പറഞ്ഞതെന്ന് എലീനയും ആവര്‍ത്തിക്കുന്നുണ്ട്. ഇനിയും വിളിക്കെടീ, നീ എന്നോട് സംസാരിക്കുമ്പോള്‍ ഇങ്ങനെയാവരുത്, ഈ ജാഡയൊന്നും തന്റടുത്ത് വേണ്ടെന്നും സിജോ പറയുന്നുണ്ട്. അത് വേറെ വല്ലയിടത്തും കാണിച്ചാല്‍ മതിയെന്നും താരം പറയുന്നുണ്ട്.
ഇരുവരേയും പിടിച്ച് മാറ്റാനും പ്രശനം പരിഹരിക്കാനുമായി മറ്റുള്ളവരും ശ്രമിക്കുന്നുണ്ട്. ബിഗ് ഹൗസ് ആകെ സംഘര്‍ഷഭരിതമായിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ വഴക്കിന് പിന്നിലെ കാരണങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments