GeneralLatest NewsMollywoodNEWS

ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ് , പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് ബിഗ് ബോസിലെത്തിയത് ; എലീനയെ വിമര്‍ശിച്ച് ആര്യ

കഴിഞ്ഞ തവണ പേളി മാണിക്കെതിരെയായിരുന്നു ഈ ആരോപണം.

ബിഗ് ബോസ് സീസണ്‍ 2 ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഷോയിലെ എലിമിനേഷനുള്ള നോമിനേഷനുകളും ഇതിനിടയില്‍ നല്‍കിയിരുന്നു. ഒപ്പമുള്ളവരെക്കുറിച്ച് പരസ്യമായും രഹസ്യമായുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. കാര്യങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെക്കുറിച്ചും അനാവശ്യ വഴക്കുകളുണ്ടാവുന്നവരെക്കുറിച്ചും ചിലരുടെ പെരുമാറ്റം ശരിയല്ലെന്നുമൊക്കെയുള്ള കാരണങ്ങളാണ് നോമിനേഷനിൽ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിന് മുന്നില്‍ നിരത്തിയത്. ഇതിനിടയിലാണ് എലീനയെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി ആര്യ എത്തിയത്.

ആദ്യവാരം പിന്നിടുന്നതിനിടയില്‍ മത്സരാര്‍ത്ഥികളും അന്യോന്യം മനസ്സിലാക്കി വരികയാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ചും മറ്റ് ഇടപെടലുകളെക്കുറിച്ചുമൊക്കെ മത്സരാര്‍ത്ഥികള്‍ അന്യോന്യം സംസാരിക്കുന്നുണ്ട്. അവതാരകയായ എലീന പടിക്കലിനെക്കുറിച്ച് പലരും രഹസ്യമായി കുറ്റം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്യയും സംഘവും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗെയിമിന് ശേഷമായിരുന്നു വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച് സംസാരിച്ചത്.

എലീനയെ തനിക്ക് പണ്ടേ അറിയാമെന്നും അവളുടെ ക്യാരക്ടറിനെക്കുറിച്ചും പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്. എലീനയെക്കുറിച്ച് ആര്യ പറയുമ്പോള്‍ മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. നേരത്തെ ഫുക്രുവും എലീനയെക്കുറിച്ച് സംസാരിച്ചിരുന്നു.

പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നത്. അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നായിരുന്നു ആര്യ പറഞ്ഞത്. ട്രോളര്‍മാരുടെ പ്രിയതാരങ്ങളിലൊരാളാണ് എലീന. എലീനയുടെ അഭിമുഖം വന്നതിന് പിന്നാലെയായിത്തന്നെ ട്രോളുകളും പ്രചരിക്കാറുണ്ട്. ബിഗ് ബോസിലേക്ക് എലീനയെത്തിയതിന് പിന്നിലെ കാരണം ട്രോളുകളെന്നാണ് ആര്യയുടെ കണ്ടെത്തല്‍.

ഇത്തവണത്തെ എലിമിനേഷന്‍ നോമിനേഷനില്‍ എലീനയും ഇടംപിടിച്ചിട്ടുണ്ട്. മനസ്സില്‍ മറ്റെന്തൊക്കെയോ വെച്ചാണ് താരം പെരുമാറുന്നതെന്നായിരുന്നു താരത്തെ നോമിനേറ്റ് ചെയ്തവര്‍ പറഞ്ഞത്. അങ്ങനെയാണ് തനിക്ക് തോന്നുന്നതെന്നും ഇത് ശരിയാണോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ പേളി മാണിക്കെതിരെയായിരുന്നു ഈ ആരോപണം. പേളി ഫേക്കാണെന്നായിരുന്നു പലരും പറഞ്ഞത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് പേളിയുടെ പ്രണയമെന്ന് പറഞ്ഞവര്‍ വരെയുണ്ടായിരുന്നു. ഇത്തവണ എലീനയാണ് ഈ ആരോപണം നേരിടുന്നത്. യഥാര്‍ത്ഥത്തിലുള്ള എലീന ഇങ്ങനെയല്ലെന്നും ഫേക്കായാണ് ബിഗ് ബോസില്‍ പെരുമാറുന്നതെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button