ബോളിവുഡില്‍ ഒറ്റ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആഷിക്-2 വിലൂടെ എത്തിയ താരം ആദിത്യ റോയ് കപൂര്‍. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ പുതിയ തുറന്നുപറിച്ചിലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡല്‍ ദിവാ ധവാനുമായുള്ള താരത്തിന്റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു ബോളിവുഡില്‍ എന്നാല്‍ അഭ്യുഹങ്ങള്‍ക്ക് വിരാമവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ ഒരു അഭിമുഖത്തില്‍ ഇതു സംബന്ധിച്ച് ആദിത്യ മനസ് തുറന്നത്.
അഭ്യൂഹങ്ങള്‍ക്ക് വളരെയധികം ആഘാതമുണ്ടായതായി ആദിത്യ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതേക്കുറിച്ച് ചോദിക്കാന്‍ അമ്മ തന്നെ വിളിച്ച അനുഭവവും താന്‍ ആരുമായും പ്രണയത്തിലല്ല എന്ന് അമ്മയ്ക്ക് മറുപടി നല്കിയ വിവരവും താരം പങ്കുവച്ചിട്ടുണ്ട്. വിവാഹ പദ്ധതികളെക്കുറിച്ചുള്ള ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും താരം പറഞ്ഞു. മുന്‍കൂട്ടി ഇക്കാര്യങ്ങള്‍ തീരുമാനിക്കാറില്ലെന്നും അത് ആ സമയത്ത് നടക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, ദിവയുമായുള്ള താരത്തിന്റെ വിവാഹം ഈ വര്‍ഷമുണ്ടാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. മലങ്ക്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് തിരക്കുകളിലാണ് ആദിത്യയിപ്പോള്‍. ‘കലങ്ക്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.താരത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments