ബോളിവുഡിലെ പ്രിയതാരമായ അമിത് താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെയും ബ്രസീലിയന്‍ ഫിറ്റ്നസ് മോഡല്‍ അന്നബെല്‍ ഡാസില്വയുടെയും പ്രണയം തകര്‍ന്നെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടന് അമിത് സാദ്. പ്രണയം തുറന്നു പറഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രേക്കപ്പായതായി താരം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇരുവരും വേര് പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അമിത് പ്രതികരിച്ചിരുന്നില്ല.
എന്റെ പ്രണയം തകര്‍ന്നുവെന്നത് സത്യമാണ് ഞാന്‍ ഇപ്പോള്‍ പൂര്‍ണമായി സിംഗിളാണെന്നും താരം പറഞ്ഞു. പ്രണയത്തിലാവാന്‍ തയാറാണെന്നും മുംബൈ മിററിനോട് താരം പറഞ്ഞു. ഇരുവരും ഒന്നിച്ച് രാം ഗോപാല്‍ വര്‍മയുടെ സര്‍കാര്‍ 3 യില്‍ അഭിനയിച്ചിരുന്നു. ഇരുവരും ബന്ധത്തില്‍ സീരിയസായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ പിരിയുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നത്.
2018 ഒക്ടോബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞത്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അമിത് പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രണയം തകര്‍ന്നതോടെ അന്നബെല്ലയുമായുള്ള എല്ലാ ചിത്രങ്ങളും അമിത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതുവരെ തുറന്ന് പറിയാതെയിരുന്ന കാര്യങ്ങളാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.
Post Your Comments