![](/movie/wp-content/uploads/2020/01/16as15.jpg)
ഗായികയായി മാത്രമല്ല അവതാരകയായും തിളങ്ങുകയാണ് റിമി ടോമി ഇപ്പോൾ . താരം അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയായ ഒന്നും ഒന്നും മൂന്നിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയുടെ നാലാമത്തെ സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് പരിപാടിയിലേക്ക് എത്താറുള്ളത്. പരിപാടിയുടെ പുതിയ എപ്പിസോഡില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ താരങ്ങളാണ് എത്തുന്നത്.
നായകനായ മനുവും അമ്മ മല്ലിക പ്രതാപനും നായികയായ അഞ്ജനയുമാണ് അതിഥികളായി എത്തുന്നത്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഇവരുടെ സീരിയല്‍. പ്രേക്ഷകരുടെ പ്രിയതാരമായ രേഖ രതീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മല്ലിക പ്രതാപന്‍ ഇ എന്ന ഈ കഥാപാത്രം.
സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും തന്റെ മകനാണ് യുവ കൃഷ്ണയെന്ന് നേരത്തെ രേഖ പറഞ്ഞിരുന്നു. മോഡലിംഗില്‍ നിന്നുമാണ് ഈ താരം അഭിനയരംഗത്തേക്ക് എത്തിയത്. സീരിയലിലെ വിശേഷങ്ങളെക്കുറിച്ചായിരുന്നു ഇരുവരും തുറന്നുപറഞ്ഞത്. ഇതിനിടയില്‍ ഇവര്‍ ഒരുമിച്ച് ഡാന്‍സും കളിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കിലായിരുന്നു രേഖ രതീഷ് എത്തിയത്.
ജീന്‍സും ഷര്‍ട്ടുമണിഞ്ഞാണ് രേഖ രതീഷ് ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയത്. സ്‌നേഹം തോന്നുന്നൊരു അമ്മായിഅമ്മയെന്ന് റിമി പറഞ്ഞപ്പോള്‍ ഒരിക്കലും അങ്ങനെയല്ലെന്നായിരുന്നു രേഖ പറഞ്ഞത്. വളരെ തല്ലിപ്പൊളിയാണെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു രേഖ. രസകരമായ ടാസ്‌ക്കുകളും റിമി ഇവര്‍ക്കായി നൽകുകയും ചെയ്തു.
Post Your Comments