
ഇന്ന് മകരജ്യോതി. പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതി ദര്‍ശിച്ച് പുണ്യം നേടാന്‍ പ്രമുഖ സംവിധായകന്‍ വിഘ്നേശ് ശിവനും. മകരജ്യോതിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മാലയിട്ട് ശബരിമല കയാറാന്‍ പോവുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് സംവിധായകന്‍ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മാലയിട്ടു നില്‍ക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവെച്ചു. കുംഭകോണത്തെ ആദി കുംഭേശ്വര്‍ അമ്ബലത്തില്‍ നിന്നാണ് കറുപ്പും മാലയുമിട്ടു നില്‍ക്കുന്ന ചിത്രമാണ് വിഘ്നേശ് പങ്കുവെച്ചിരിക്കുന്നത്.
Post Your Comments