കഴിഞ്ഞ ദിവസമായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം നടന്നത്. നിതേഷ് ആണ് വരൻ. മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തമായി കാലിൽ ചിലങ്ക കെട്ടിക്കൊടുത്താണ് നിതേഷ് തന്റെ പ്രിയതമയോട് വിവാഹാഭ്യർഥന നടത്തിയത്. താൻ സിനിമാ നടിയാണെന്ന് അറിയില്ലായിരുന്നുവെന്നും നൃത്തം കണ്ടാണ് കൂടുതല്‍ ഇഷ്ടമായതെന്നും ഉത്തര പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉത്തര ഈ കാര്യം പറയുന്നത്.
‘രണ്ടു പേരുടെയും അച്ഛനമ്മമാരെ സാക്ഷിയാക്കി പ്രപ്പോസ് ചെയ്യണമെന്നത് നിതേഷിന്റെ ആഗ്രഹമായിരുന്നു. ആദ്യം വീട്ടിൽ വച്ച് ചെയ്യാം എന്നാണ് കരുതിയതെങ്കിലും പിന്നീട് നിശ്ചയത്തിനൊപ്പം നടത്തുകയായിരുന്നു. ഞാൻ എപ്പോഴും സിൻഡ്രല്ലയുടെ കഥയിലെ ഷൂവിനെക്കുറിച്ച് പറയും. അതാണ് നിതേഷിന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെ നിശ്ചയവും പ്രപ്പോസലും ഒന്നിച്ചായി. ‘ഇനി നീ ഈ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യുന്നത് എന്നെ ഓർത്തു കൊണ്ടാകുമല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞത്. നൃത്തവും കുടുംബ ജീവിതവും ഒരേ പോലെ എന്നാണ് കക്ഷിയുടെ അഭിപ്രായം’’. – ഉത്തര പറഞ്ഞു
ബെംഗളുരുവിൽ utiz എന്ന ഫെസിലിറ്റി മാനേജ്മെന്റ് കമ്പനി നടത്തുകയാണ് നിതേഷ്. ഞാൻ ഒരു അറേഞ്ച്ഡ് മാര്യേജിന് സമ്മതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. സാധാരണ മാട്രിമോണി സൈറ്റകുൾ വഴി വരുന്ന പ്രപ്പോസൽസിൽ കൂടുതലും ടിപ്പിക്കൽ ഫാമിലികളിൽ നിന്നുള്ളതാകും. മോഡേൺ ഔട്ട് ലുക്ക് ഉള്ളവർ കുറവാണ്. ഇതും അതു പോലെ ആയിരിക്കും എന്നു തോന്നി. അമ്മ പറഞ്ഞപ്പോൾ, എന്തെങ്കിലും ആകട്ടെ, അമ്മയ്ക്ക് വേണ്ടി വെറുതെ പോയി കാണാം എന്നു കരുതി. ഒരു മെസേജ് പോലും അയയ്ക്കാതെ നേരിട്ട് മീറ്റ് ചെയ്യുകയായിരുന്നു. അന്ന് നിതേഷ് കൊച്ചിയിലുണ്ടായിരുന്നു. കണ്ട് സംസാരിച്ചപ്പോൾ ഇഷ്ടമായി. വീണ്ടും കുറച്ച് തവണ കൂടി നേരിൽ കണ്ടു. അത് കഴിഞ്ഞ് ഒരു ദിവസം നിതേഷ് കുടുംബത്തോടൊപ്പം വീട്ടിൽ വന്നു. അച്ഛനും അമ്മയ്ക്കും നിതേഷിനെ ഇഷ്ടമായതോടെ, ഇതാണ് ശരിയായ ആൾ എന്ന് എനിക്കും തോന്നി. അതിനു മുമ്പ്, ഓക്കെയാണോ, അതോ എനിക്കു മാത്രം തോന്നിയതാണോ എന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ, കുടുംബാംഗങ്ങൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ സൂപ്പർ ഫാസ്റ്റ് വേഗത്തിൽ സംഗതി ഉറപ്പിച്ചു. കണ്ട് ഒരു മാസത്തിനുള്ളിൽ മോതിരം മാറ്റം നടന്നു എന്നു പറഞ്ഞാൽ മതിയല്ലോ?’
‘എന്റെ നൃത്തം കണ്ടാണ് കൂടുതല്‍ ഇഷ്ടമായത് എന്നാണ് ആദ്യം കണ്ടപ്പോൾ നിതേഷ് പറഞ്ഞത്. നൃത്തം തുടരണം എന്നാണ് അദ്ദേഹത്തിന് ആഗ്രഹം. ആദ്യം നിതേഷിന് എന്നെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. പിന്നീടാണ് ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, വലിയ ഡാൻസ് പെർഫോമൻസുകൾ ചെയ്യുന്നുണ്ട് എന്നൊക്കെ അറിഞ്ഞത്. അമ്മ അഭിനേത്രിയാണ് എന്നറിയാമായിരുന്നുവെങ്കിലും ഞാൻ നടിയാണ് എന്ന് നിതേഷിന് അറിയില്ലായിരുന്നു ഉത്തര പറഞ്ഞു.
Post Your Comments