BollywoodCinemaLatest NewsNEWS

പഴയ കാലത്തേക്ക് തിരിച്ചുപോകാനാകുമായിരുന്നെങ്കില്‍ വിവാഹത്തിന് മുന്‍പ് കുഞ്ഞിനെ വേണ്ടെന്ന് വെക്കുമായിരുന്നു വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള പ്രിയതാരമായിരുന്നു നീന ഗുപ്ത ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന താരത്തിന്റെയും ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്സും തമ്മിലുള്ള ബന്ധം ബോളിവുഡിലെ സംസാരവിഷയമായിരുന്നു ഇരുവര്‍ക്കും ഒരു മകളുണ്ടെങ്കിലും ബന്ധം വിവാഹത്തിലേക്ക് നീങ്ങിയില്ല. മകള്‍ മസബയെ നീന ഗുപ്തയാണ് വളര്‍ത്തിയത്. എന്നാല്‍ വിവാഹത്തിന് മുന്‍പ് അമ്മയാകാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് തുറന്നു പറയുകയാണ് നീന ഇപ്പോള്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ആ പഴയ കാലത്തേക്ക് തിരിച്ചുപോകാനാകുമായിരുന്നെങ്കില്‍ വിവാഹത്തിന് മുന്‍പ് കുഞ്ഞിനെ വേണ്ടെന്ന് വെക്കുമായിരുന്നു എന്നാണ ്താരം പറയുന്നത്. കുട്ടികള്‍ക്ക് അച്ഛനും അമ്മയും വേണമെന്നും തന്റെ മകള്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും നാന ഗുപ്ത തുറന്നു പറയുന്നു. ‘വിവാഹത്തിന് മുന്‍പ് ഞാന്‍ കുഞ്ഞിന് ജന്മം നല്‍കുമായിരുന്നില്ല. എല്ലാ കുട്ടികള്‍ക്കും അച്ഛനേയും അമ്മയേയും ആവശ്യമാണ്. ഞാന്‍ മസബയോട് എന്നും സത്യസന്ധമായാണ് പെരുമാറിയിരുന്നത്. അതിനാല്‍ ഇത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. പക്ഷേ അവള്‍ ബുദ്ധിമുട്ടിയെന്ന് എനിക്ക് അറിയാം’ നീന പറഞ്ഞു.

60 വയസിലും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നീന. അതേസമയം ഇന്ന് ബോളിവുഡിലെ പ്രമുഖ ഡിസൈനറാണ് മസബ ഗുപ്ത. കങ്കണ റണാവത്തിന്റെ പങ്കയാണ് നീനയുടെ പുതിയ ചിത്രം. ഇതില്‍ കങ്കണയുടെ അമ്മയായാണ് താരം വേഷമിടുന്നത്. കൂടാതെ ആയുഷ്മാന്‍ ഖുറാനയുടെ ശുഭ് മംഗള്‍ സ്യാധ സാവ്ദാന്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ബോളിവുഡില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന താരമാണ് നീന താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Post Your Comments


Back to top button