CinemaLatest NewsMollywoodNEWS

ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു; ഓറിയോ ബേബിയെക്കുറിച്ച് നസ്രിയ

 

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും താരങ്ങളുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിനെപ്പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരം എത്താറുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. ഇപ്പോള്‍ താരങ്ങളുടെ യാത്രകളിലെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇക്കുറി കടല്‍ തീരത്ത് തനിക്കും ഫഹദിനുമൊപ്പം കളിക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്.

സിനിമാ ലോകത്തിന് വളരെ സുപരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ.താരത്തിനൊപ്പം സിനിമാസെറ്റുകളിലും ഓറിയോ എത്താറുണ്ട്.’കൂടെ’യുടെ ഷൂട്ടിങ്ങിന് ഊട്ടിയിലെത്തിയപ്പോള്‍ ഓറിയോയെ നസ്രിയ കൂടെ കൂട്ടിയിരുന്നു. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് ചെയ്തുകൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നുവെന്നും താരം പറഞ്ഞു. ഓറിയോ വന്നശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ബാഗ്ലുര്‍ ഡേയ്‌സി’നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് താരജോഡികളുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button