സീരിയൽ രംഗത്ത് നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചു. എല്ലാതരം കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. ഇപ്പോഴിതാ ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.
മലയാള സിനിമയില്‍ തനിക്കേറെ പ്രിയപ്പെട്ട താരമാണ് മമ്മൂക്കയെന്ന് നമിത പറയുന്നു. പുള്ളിയാണ് ഓള്‍ടൈം സ്റ്റൈലിഷ്. അത് വിട്ട് വേറെ കളിയില്ല. വെറുതെ ഒരു മുണ്ടുടുത്ത് ഷര്‍ട്ടിട്ട് വന്നാല്‍ അദ്ദേഹം സ്റ്റൈലാണ്. അത്രയും റെസ്പ്കറ്റോടെ കാണുന്ന ലെജന്‍ഡാണ് മമ്മൂക്ക. ദുല്‍ഖര്‍ അടുത്ത സുഹൃത്താണ്. മമ്മൂക്കയുടെ അടുത്ത് സംസാരിക്കാന്‍ പേടിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അമ്മയുടെ ഷോയുടെ സമയത്തായിരുന്നു അത് പറഞ്ഞത്. അദ്ദേഹം അരികിലേക്ക് വിളിച്ചിരുത്തി സംസാരിച്ചിരുന്നു. നിങ്ങളൊക്കെ നമ്മുടെ മുന്നില്‍ വളര്‍ന്ന പിള്ളേരല്ലേയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments