CinemaLatest NewsMollywoodNEWS

മോഹന്‍ലാല്‍ കാരണം താനൊരു പാട്ടും പാടിയിട്ടില്ലെന്ന് തുറന്ന് പറിഞ്ഞ് എം.ജി.ശ്രീകുമാര്‍

മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ശ്രീക്കുട്ടനെന്നാണ് എംജിയെ വിളിക്കാറുള്ളത്

മലയാളത്തിന് പുറമെയും നിരവധി ആരാധകരുള്ള പ്രിയ ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ വിവാഹ വാര്‍ഷികമാണ് ചൊവ്വാഴ്ച. ഭാര്യ ലേഖയ്‌ക്കൊപ്പമുള്ള മനോഹര ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. നീണ്ട 34 വര്‍ഷങ്ങള്‍. ലവ് യു ഓള്‍’ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ആശംസ പോസ്റ്റ് ചെയ്തത്.

എം ജി ശ്രീകുമാര്‍ എന്നു പറഞ്ഞാല്‍ മോഹന്‍ലാലിന് ഏറ്റവും അനുയോജ്യമായ ശബ്ദമെന്നാണ് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ കാരണം താനൊരു പാട്ടും പാടിയിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം അങ്ങനെയായിരുന്നുവെങ്കില്‍ ലാലുവിന്റെ സിനിമകളിലെല്ലാം താന്‍ പാടേണ്ടതല്ലേ, തിരുവനന്തപുരത്ത് നിന്ന് ഒരു ഗ്യാങ്ങ് ഒരുമിച്ച് സിനിമയിലേക്കെത്തിയത് സംഭവിച്ചതാണ് അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശനും മോഹന്‍ലാലും അശോക് കുമാറുമൊക്കെയായി അടുത്ത സൗഹൃദമുണ്ട് പ്രിയ ഗായകന്‍ ശ്രീകുമാറിന്.

മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ശ്രീക്കുട്ടനെന്നാണ് എംജിയെ വിളിക്കാറുള്ളത്. സ്റ്റേജ് പരിപാടികളില്‍ ശ്രീകുമാറിനോടൊപ്പം പാട്ടുമായും മോഹന്‍ലാല്‍ എത്താറുണ്ട്. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് എത്രയോ മുന്‍പ് താരം തെളിയിച്ചിരുന്നു. ഇടയ്ക്ക് അഭിനേതാവായും എംജി ശ്രീകുമാര്‍ എത്തിയിരുന്നു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം വിധികര്‍ത്താവായി എത്തിയിരുന്നു. ഇപ്പോള്‍ ടോപ് സിംഗറിലെ പ്രധാന ജഡ്ജസുകളിലൊരാളാണ് അദ്ദേഹം.സംഗീതലോകം ഒരിക്കലും മറക്കാത്ത ഗാനവിസ്മയം തന്നെയാണ് അദ്ദേഹം തീര്‍ത്തത്.

shortlink

Related Articles

Post Your Comments


Back to top button