പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി. സഹോദരിയായും നായികയായും ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു. സംവിധായകൻ പ്രിയദര്‍ശനെ വിവാഹം ചെയ്തതെങ്കിലും പിന്നീട് ഇവർ വേര്‍പിരിഞ്ഞിരുന്നു. ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. എന്നാൽ മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.
മകളായ കല്യാണി അമ്മയെപ്പോലെ അഭിനേത്രിയാവാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. കാത്തിരിപ്പിനൊടുവില്‍ അച്ഛന്റെ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കല്യാണി. ആദ്യം അഭിനയിച്ച മലയാള സിനിമ അച്ഛന്റേതാണെങ്കിലും ആദ്യം റിലീസിനെത്തുന്നത് ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സിനിമയാണ്. മകള്‍ക്കൊപ്പം ആദ്യമായി പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ലിസി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം അറിയിച്ചിട്ടുള്ളത്.
ഇത്തവണത്തെ പൊങ്കല്‍ തനിക്ക് ഏറെ സ്‌പെഷലാണെന്ന് വ്യക്തമാക്കിയാണ് ലിസി എത്തിയത്. കല്യാണിക്കൊപ്പമുള്ള ആദ്യ പരസ്യത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്യാണിയുടെ ആദ്യത്തെ പരസ്യമാണിത്. ഹോര്‍ലിക്‌സിന് വേണ്ടിയുള്ള പരസ്യത്തിലായിരുന്നു താന്‍ ഒടുവിലായി അഭിനയിച്ചതെന്നും ലിസി കുറിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മകള്‍ക്കൊപ്പം പരസ്യത്തിനായി ഫോട്ടോ ഷൂട്ട് നടത്തിയത്. വിക്രം സിനിമയുടെ സെറ്റിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ സാറിന്റെ മകനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ പരസ്യം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണെന്നും താരം കുറിച്ചിട്ടുണ്ട്.
Post Your Comments