
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട അമ്മ നടിയാണ് കവിയൂര്‍ പൊന്നമ്മ. കവിയൂര്‍ പൊന്നമ്മ അമ്മയായി വേഷമിട്ട കഥാപാത്രങ്ങളെല്ലാം അത്രത്തോളം പ്രിയപ്പെട്ടതാണ് പ്രേക്ഷകര്‍ക്ക്. സിനിമയിൽ കവിയൂര്‍ പൊന്നമ്മ ഇപ്പോൾ അത്ര സജീവമല്ലെങ്കിൽ പോലും താരത്തോടുള്ള സ്‍നേഹം പ്രേക്ഷകര്‍ക്ക് കുറയുന്നില്ല. മോഹൻലാലിന്റെ അമ്മയായും മമ്മൂട്ടിയുടെ അമ്മയായുമൊക്കെ കവിയൂര്‍ പൊന്നമ്മ സിനിമയില്‍ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്, പ്രേക്ഷകരുടെ സ്‍നേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറയുകയാണ് കവിയൂര്‍ പൊന്നമ്മ.
രണ്ടുപേരും പ്രതിഭാധനരായ അഭിനേതാക്കളാണ്. മോഹൻലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹൻലാലിനെ ഞാൻ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്‍താഹത്തില്‍ പങ്കെടുക്കാൻ ഞാൻ പോവുകയായിരുന്നു. അവിടെവച്ച് പ്രായം ചെന്ന ഒരു അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹൻലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി. മമ്മൂസിനെ കാണുന്നവര്‍ വിചാരിക്കുന്നത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. പക്ഷേ മമ്മൂസ് ഉള്ളിന്റെയുള്ളില്‍ വളരെ നല്ല മനുഷ്യനാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
Post Your Comments