BollywoodCinemaLatest NewsNEWS

ആ സിനിമ വിജയിച്ചെങ്കിലും ഞാന്‍ സന്തോഷവതിയായിരുന്നില്ല ;തന്റെ ജീവിതത്തിലെ ആ വേദനിപ്പിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കാജോള്‍

'കഭി ഖുഷി കഭി ഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു

 

ബോളിവുഡില്‍ നിറഞ്ഞു നിന്ന ആരാധകരുടെ പ്രിതാരമാണ് കാജോള്‍ താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു ബോളിവുഡിന് പുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ബോളിവുഡില്‍ കാജോള്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് അജയ്ദേവ്ഗണിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷവും താരം അഭിനയം തുടര്‍ന്നു ആരാധകരുടെ പ്രിയ താരദമ്പതികള്‍ കൂടിയാണ് ഇരുവരും എന്നാല്‍ താരം തന്റെ ജീവിതത്തില്‍ സംഭവിച്ച വേദനിക്കുന്ന ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. രണ്ട് തവണ തനിക്ക് അബോര്‍ഷനുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കാജോള്‍.

‘കഭി ഖുഷി കഭി ഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ ഞങ്ങള്‍ക്ക് കിട്ടിയില്ല. ഗര്‍ഭം അലസി. സിനിമ വിജയിച്ചെങ്കിലും ഞാന്‍ സന്തോഷവതിയായിരുന്നില്ല. രണ്ടാമത്തെ തവണയും ഗര്‍ഭം അലസിയതോടെ ഞാന്‍ മാനസികമായി തകര്‍ന്നു. അപ്പോഴെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തിയത് അജയ്യാണ്. രണ്ടുപേരും ഒരുപോലെ ദുഖിതരായിരുന്നുവെങ്കിലും ആ കാലത്തെയും ഞങ്ങള്‍ അതിജീവിച്ചു. ഇപ്പോള്‍ നൈസ, യുഗ് എന്നിവരുടെ മാതാപിതാക്കളാണ് ഞങ്ങള്‍. കുടുംബം പൂര്‍ണ്ണമായിരിക്കുന്നു’ എന്ന് കാജോള്‍ പറയുന്നു.’ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് അജയ് ദേവ്ഗണുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും കജോള്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button