മാസ് സിനിമകളും ക്ലാസ് സിനിമകളും കോമഡി സിനിമകളും എല്ലാം അനായാസം ചെയ്യുന്ന നായകനടനാണ് ജയസൂര്യ. എല്ലാ കഥാപാത്രങ്ങളും ഈസിയായി ചെയ്തു പ്രേക്ഷകരെ വിസ്മയിക്കുന്ന ജയസൂര്യ എന്ന നടന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ ആരെന്നു ചോദിച്ചാല്‍ ജയസൂര്യ തന്നെ അതിനു മറുപടി നല്‍കും, എന്റെ മകന്‍ അല്ലാതെ പിന്നെ ആര് എന്ന മറുപടി.
ജയസൂര്യയുടെ വാക്കുകള്‍
‘ചില ആക്ഷന്‍ സീനുകളൊക്കെ ചെയ്യുമ്പോള്‍ അവന്‍ പറയും. അച്ഛന്റെ ഫൈറ്റ് മഹാ ബോര്‍ ആണെന്ന്, ഞാന്‍ അവന്‍ പറയുന്നത് തള്ളി കളയാതെ അതിനെ കാര്യമായി എടുക്കും. എന്നിട്ട് കുറേക്കൂടി നന്നാക്കാന്‍ ശ്രമിക്കും. അവനു സിനിമയില്‍ ഒന്നും അഭിനയിക്കാന്‍ താല്‍പര്യമില്ല. എന്റെ ചെറുപ്പകാലം ഇനി ചെയ്യാന്‍ വയ്യ എന്നായിരുന്നു തൃശൂര്‍ പൂരത്തിലേക്ക് വിളിച്ചപ്പോള്‍ അവന്റെ മറുപടി. പക്ഷെ ഞാന്‍ നിര്‍ബന്ധിച്ച് പറഞ്ഞത് കൊണ്ട് അവന്‍ കഥ കേട്ടു. കഥ കേട്ടതും അവന്‍ അതിനെ കെജിഎഫ് സിനിമയുമായൊക്കെ താരതമ്യം ചെയ്തു, എന്നിട്ട് അതിലെ മാസ് സ്വീകന്‍സ് അവനെ ആകര്‍ഷിച്ചു. അങ്ങനെയാണ് അദ്വൈത് തൃശൂര്‍ പൂരത്തിലേക്ക് വന്നത്. അവനു സിനിമയൊന്നും വലിയ പാഷനല്ല. ഞാനൊക്കെ ആ പ്രായത്തില്‍ സിനിമ തലയ്ക്ക്പിടിച്ചു നടന്ന വ്യക്തിയാണ്. അവന്റെ അച്ഛന്‍ സിനിമാ നടനായത് കൊണ്ട് അവനു എല്ലാം എളുപ്പമാണ് പക്ഷെ എന്റെ സ്ഥിതി അതായിരുന്നില്ലല്ലോ’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയസൂര്യ പറയുന്നു.
Post Your Comments