GeneralLatest NewsMollywoodNEWS

ബിഗ്ബോസ് വീടിനെ ഉന്മേഷത്തിലാക്കി ഫുക്രുവിന്റയെ കുട്ടിക്കുറുമ്പുകൾ

രാജനി ചാണ്ടിയുടെ പ്രിയപ്പെട്ടവനാണ് ഫുക്രു, കൃഷ്ണാ എന്ന രാജനിയുടെ സ്നേഹം നിറഞ്ഞ വിളിയിൽ തന്നെ ആ സ്നേഹം തിരിച്ചറിയാനാകും.

ബിഗ്ബോസ് വീട്ടിലെ കാഴ്ചകൾ ആരാധക‍ര്‍ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വീട്ടിലെ ആക്ടീവായ മത്സരാര്‍ത്ഥിയാണ് കൃഷ്ണജീവ് എന്ന ഫുക്രു. ചരുങ്ങിയ സമയത്തിനുള്ളിൽ വീട്ടിലെ മറ്റു മത്സരാര്‍ത്ഥികളുടെയെല്ലാം ഇഷ്ടം നേടാൻ ഫുക്രുവിന് കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ഒൻപത് എപ്പിസോഡുകളിൽ നിന്നായി കാഴ്ചക്കാര്‍ക്ക് മനസിലാക്കാനാകുന്നത്. പ്രായത്തിൽ കവിഞ്ഞ പക്വത കാട്ടുന്ന ചെറുപ്പക്കാരൻ അവസരം അനുസരിച്ച് സംസാരിക്കുവാനും ഒറ്റപ്പെട്ടിരിക്കുന്നവര്‍ക്ക് സാന്ത്വനമാകാനും ശ്രമിക്കുന്ന കാഴ്ച പ്രേക്ഷകര്‍ കണ്ടതാണ്.

രാജനി ചാണ്ടിയുടെ പ്രിയപ്പെട്ടവനാണ് ഫുക്രു, കൃഷ്ണാ എന്ന രാജനിയുടെ സ്നേഹം നിറഞ്ഞ വിളിയിൽ തന്നെ ആ സ്നേഹം തിരിച്ചറിയാനാകും. അതൊക്കെ പറയുമ്പോഴും വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ് ഫുക്രു. ഒഴിവുവേളകളിൽ ഫുക്രുവിൻ്റെ വക കുട്ടിക്കുറുമ്പുകൾ ബിബി വീടിനെ ഉന്മേഷത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിബി വീട്ടുമുറ്റത്ത് തലകുത്തി മറിഞ്ഞതും രജിത് കുമാറിനെ കബളിപ്പിച്ചതും ബിബി വീട്ടിലെ മറ്റു മത്സരാര്‍ത്ഥികളിലെന്ന പോലെ തന്നെ പ്രേക്ഷകരെയും രസിപ്പിച്ചു.

ബിഗ്ബോസ് വീട്ടിൽ ഇപ്പോഴുള്ളവരിൽ വെച്ച് ശക്തനായ ഒരു മത്സരാര്‍ത്ഥി തന്നെയാണ് ഫുക്രു എന്ന് ഏത് സ്ഥിരം പ്രേക്ഷകനും സംശയമന്യേ പറയാൻ സാധിക്കും. അത്തരത്തിലാണ് ഫുക്രുവിൻ്റെ പെരുമാറ്റം. കഴിഞ്ഞ ദിവസം എലിമിനേഷനിൽ നോമിനേഷൻ ചെയ്യാനുള്ള അവസരത്തിൽ ഫുക്രു തനിക്ക് ഏറെ അടുപ്പമുള്ള രാജിനി ചാണ്ടിയെ ആണ് നോമിനേറ്റ് ചെയ്തത്. അത് സ്നേഹം കൊണ്ടാണെന്ന് ഫുക്രു വ്യക്തമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button