അഭ്യൂഹങ്ങള്‍ക്ക് വിരാമം ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് സീരിയല്‍ താരം ദര്‍ശന ദാസ്

 

കറുത്ത മുത്തിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു ദര്‍ശനാദാസ്ഏതാനും ദിവസങ്ങള്‍ മുന്‍പാണ് നടി ദര്‍ശന ദാസിന്റെയും സീരിയല്‍ അസിസ്റ്റന്റ് ഡയറക്റ്ററായ അനൂപിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട് നിറയെ അഭ്യൂഹങ്ങളായിരുന്നു പരന്നത്. വിവാഹ ചിത്രങ്ങള്‍ക്ക് ആശംസകള്‍ നിറയുമ്പോഴും മറ്റൊരു പക്ഷത്ത് ദര്‍ശന ഒളിച്ചോടി എന്ന കഥയായിരുന്നു പരന്നത്. എന്നാല്‍ സത്യാവസ്ഥ എന്തെന്ന് ദര്‍ശന തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് സുമംഗലി ഭവ’ എന്ന ടി.വി. സീരിയലിലാണ് ദര്‍ശനയും അനൂപും കണ്ടുമുട്ടുന്നത്.

പ്രേമിക്കാന്‍ സമയം കിട്ടീട്ടില്ല. അനൂപ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. രണ്ടു മൂന്നു മാസത്തോളം ഇരുവരും സംസാരിച്ചിട്ടുപോലും ഇല്ല. തിരക്കില്‍ അനൂപ് അങ്ങനെ സംസാരിക്കാന്‍ തുനിഞ്ഞിട്ടില്ല എന്നതായിരുന്നു വാസ്തവം. സംസാരിക്കാത്ത ആള്‍ എന്നായിരുന്നു ദര്‍ശനയുടെ ചിന്ത. ശേഷം വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം. ഒളിച്ചോട്ടം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞും. താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

Share
Leave a Comment