ബിഗ് ബോസ് ഹൗസില്‍ ആദ്യ ക്യാപ്റ്റനായി എത്തിയത് രാജിനി ചാണ്ടിയായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പലരും രാജിനി ചാണ്ടിയുടെ ക്യാപ്റ്റന്‍സിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വിവേചനം കാണിച്ചുവെന്ന് കാണിച്ച് പരീക്കുട്ടിയാണ് ആദ്യമായി രജനി ചാണ്ടിയ്ക്കെതിരെ രംഗത്ത് വന്നത്. പരീക്കുട്ടി ഭക്ഷണം പത്രത്തിലെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് രാജിനി ഇടപെട്ടത്. ഇപ്പോള്‍ കഴിക്കേണ്ട ആവശ്യമില്ല അത് രാത്രിയിലേക്കുള്ളതാണെന്നു പറഞ്ഞ രാജിനി പരീക്കുട്ടിയെ വിഷമിപ്പിക്കുകയായിരുന്നു.
എന്നാല്‍ മറ്റുള്ളവരോട് ഈ വിവേചനം കാണിക്കാതിരുന്നപ്പോള്‍ അത് പരീക്കുട്ടിയെ വിഷമിപ്പിയ്ക്കുകയും, അത് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ബിഗ് ബോസ് താരങ്ങള്‍ ഒന്നടങ്കം രാജിനിയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഇതോടെ തനിക്ക് ഇവിടെ നില്ക്കാന് വയ്യ എന്നും എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് പറഞ്ഞ് രാജിനി ചാണ്ടി പൊട്ടിക്കരയുകയായിരുന്നു. അതിനിടയില്‍ രജിത് ഇടപെടുകയും രംഗങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കുകയും ചെയ്തു, .
എന്നാല്‍ തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെ മറ്റൊരു രീതിയിലായിരുന്നു രാജിനി ചാണ്ടി സമീപിച്ചത്. ഒരു കാര്യത്തെ പോസിറ്റീവായും നെഗറ്റീവായും സ്വീകരിക്കാമെന്ന് രാജിനി പറഞ്ഞു. വീട്ടില്‍ ആദ്യം ഉണരുന്ന താനാണ് അടുക്കളയില്‍ കയറി എല്ലാവര്ക്കും ചപ്പാത്തിയുണ്ടാക്കുന്നത്. താന്‍ ആരെയും അറിയിക്കാതെ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയാണെന്നോ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം ജോലി ചെയ്യുകയാണെന്നോ ചിന്തിക്കാമെന്ന് രാജിനി ചാണ്ടി പറഞ്ഞു.
Post Your Comments