
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് യമുന. തൊണ്ണൂറുകളില്‍ ദൂരദര്‍ശനിലൂടെയായിരുന്നു യമുനയുടെ കടന്നുവരവ്. പിന്നീട് സ്റ്റാലിന് ശിവദാസ്, മീശമാധവന്, വാര് ആന്റ് ലവ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പകല്‍പ്പൂരം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോള്‍ താന്‍ ജീവിതത്തിലെ പല ക്രിട്ടിക്കല്‍ സ്റ്റേജിലൂടെയും കടന്നു പോയപ്പോള്‍ തനിക്ക് കൂട്ടായിരുന്നത് സുഹൃത്തുക്കളാണെന്ന് തുറന്നു പറയുകയാണ് യമുന. ” ജീവിതത്തില്‍ പല ക്രിട്ടിക്കല്‍ സ്റ്റേജിലൂടെയും ഞാന്‍ കടന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു പ്രൊഡക്ഷന്‍ കമ്പനി. എപ്പോഴെങ്കിലും അത് നടത്തിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ പ്രേക്ഷകര്‍ ഇതുവരെ തന്ന പിന്തുണ എനിക്കും എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.” -യമുന പറഞ്ഞു. .
Post Your Comments