CinemaGeneralLatest NewsMollywoodNEWS

മറന്നോ രാജസേനൻ ചിത്രം ആദ്യത്തെ കൺമണിയിലെ ഈ നായികയെ

1987-ൽ സ്വാതിതിരുനാൾ എന്ന സിനിമയിലൂടെയാണ് സുധാറാണി മലയാളത്തിലെത്തിയത് .

കന്നഡ, തമിഴ് ചിത്രങ്ങളിലൂടെ അഭിനയ ലോകത്തേക്കെത്തി പിന്നീട് മലയാളത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുധാറാണി. ജയറാം നായകനായ ആദ്യത്തെ കൺമണി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ താരം. ദക്ഷിണേന്ത്യൻ ചലച്ചിത്ര നടനായ ഗോപാലകൃഷ്ണന്‍റേയും നാഗലക്ഷ്മിയുടെയും മകളായിട്ടായിരുന്നു ജനനം. ജയശ്രീ എന്നായിരുന്നു യതാർത്ഥ പേര്. മൂന്നാമത്തെ വയസ്സുമുതൽ പത്രങ്ങളിൽ വരുന്ന പരസ്യങ്ങളിൽ സുധാറാണി മോഡലായി തുടങ്ങി. പ്രശസ്ഥ കന്നഡ നടൻ രാജ്കുമാറിന്‍റെ നായികയായിട്ടാണ് 1986-ൽ ആനന്ദ് എന്ന സിനിമയിലൂടെ സുധാറാണിയുടെ സിനിമാപ്രവേശം നടത്തിയത്.

1987-ൽ സ്വാതിതിരുനാൾ എന്ന സിനിമയിലൂടെയാണ് സുധാറാണി മലയാളത്തിലെത്തിയത് . തുടർന്ന് ആദ്യത്തെ കൺമണിയുള്‍പ്പെടെ അഞ്ച് മലയാളം സിനിമകളിൽ അഭിനയിക്കുകയുണ്ടായി. മലയാളത്തിൽ പഞ്ചപാവം ലുക്കുള്ള നായികമാരുടെ ഗണത്തിലാണ് സുധാ റാണിയുടെ സ്ഥാനം. നൂറ്റമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സ്വാതി തിരുന്നാൾ, ഒരു വടക്കൻ വീരഗാഥ, രുഗ്മിണി, ആദ്യത്തെ കൺമണി, മലമുകളിലെ ദൈവം തുടങ്ങി മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ കൺമണിയിലൂടെയാണ് താരം മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയത്.

അഭിനയം പോലെ തന്നെ സുധാറാണിയുടെ ശബ്ദവും ഏറെ ശ്രദ്ധ നേടിയതാണ്. പ്രേമോത്സവ, സിംഹാദ്രിയ സിംഹ, മയൂര, പ്രസാദ്, മാണിക്യ തുടങ്ങിയ സിനിമകളിൽ നായികമാർക്ക് സുധാറാണി ശബ്ദം നൽകിയിട്ടുമുണ്ട്. 88-ൽ പഞ്ചമവേദ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കർണ്ണാടക സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെയാണ് താരം നടിയായി ഏറെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. മലയാളം വിട്ടെങ്കിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. അവതാര പുരുഷ, തുർത്തു നിർഗമന തുടങ്ങിയ സിനിമകളിലാണ് താരം ഒടുവിലായി അഭിനയിച്ചിട്ടുള്ളത്.

അമേരിക്കയിൽ അനസ്തേഷ്യ സ്പെഷലിസ്റ്റായിരുന്ന ഡോക്ടർ സഞ്ജയിനെയായിരുന്നു താരം വിവാഹം ചെയ്തത്. എന്നാൽ അഞ്ചുവർഷത്തിനുശേഷം സഞ്ജയുമായി വിവാഹമോചനം നേടിയ സുധാറാണി തന്‍റെ ബന്ധുവായ ഗോവർദ്ധൻ എന്നയാളെ വിവാഹം ചെയ്തു. ഒരു മകളാണ് സുധാറാണിയ്ക്കുള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇൻസ്റ്റയിൽ ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സ് താരത്തിന് ഉണ്ട് .
മകളോടൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇടയ്ക്കിടെ ഇൻസ്റ്റയിലൂടെ പങ്കുവയ്ക്കാറുള്ളത്.

shortlink

Post Your Comments


Back to top button