പൃഥ്വിരാജ് എന്ന നടനെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് നടന്‍ ജയസൂര്യ, താനും ഇന്ദ്രജിത്തും താമസിച്ച റൂമില്‍ സന്ദര്‍ശകനായി എത്തിയതായിരുന്നു പൃഥ്വിരാജ് എന്ന് ജയസൂര്യ പറയുന്നു.
‘ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം ഞാനും ഇന്ദ്രനും ഒരു റൂമില്‍ ആയിരുന്നു അവിടേക്ക് ഒരു ദിവസം വൈകുന്നേരം പൃഥ്വിരാജ് എത്തി അവന്‍ മറ്റൊരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയതാണ്, ഇന്ദ്രന്‍ എന്നോട് പറഞ്ഞിരുന്നു എന്റെ അനിയന്‍ പ്രിഥ്വി ഇന്ന് നമ്മുടെ കൂടെ ഉണ്ടാകുമെന്ന്, പൃഥ്വിരാജ് വന്നപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു നീ കട്ടിലില്‍ കിടന്നോളൂ ഞാന്‍ തറയില്‍ കിടന്നോളാമെന്നു ഞാന്‍ തറയിലൊക്കെ കിടന്നു ശീലിച്ച ആളല്ലേ അവന്‍ അങ്ങനെ ഒന്നും അല്ലല്ലോ അത് കൊണ്ട് അവനെ ഞാന്‍ കട്ടിലില്‍ തന്നെ കിടത്തില്‍ ഞാന്‍ തറയിലും കിടന്നു. പക്ഷെ അവന്‍ വലിയൊരു സൂപ്പര്‍ താരം ആയപ്പോള്‍ എനിക്ക് അത് ഒരു നഷ്ടബോധം പോലെ തോന്നുന്നു അവന്‍ ഇത്രയും വലിയ ഹീറോ ആകുമായിരുന്നുവെങ്കില്‍ ഞാന്‍ അവനെ തറയില്‍ കിടത്തിയേനെ’. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയസുര്യ പൃഥ്വിരാജും ഇന്ദ്രജിത്തുമായുള്ള സൗഹൃദ സംഭാഷണത്തെക്കുറിച്ച് പറഞ്ഞത്.
Post Your Comments