
നിരവധി ഹിറ്റ് പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച ഗായകനാണ് സിദ്ധാര്‍ത്ഥ് മേനോൻ. കഴിഞ്ഞ വർഷമാണ് താരം വിവാഹിതനായത് . അടുത്ത സുഹൃത്തും മറാത്തി താരവും നർത്തകിയുമായ മുംബൈ സ്വദേശിനിതൻവി പാലവിനെയാണ് സിദ്ധാർത്ഥ് ജീവിത സഖിയാക്കിയത്. സിദ്ധാര്‍ത്ഥ് തന്നെയാണ് വിവാഹ വിവരം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ താരത്തിൻ്റെ വിവാഹ സൽക്കാര ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി ആരാധകരുള്ള സിദ്ധാര്‍ത്ഥ് തൈക്കൂടം ബ്രിഡ്ജ് ബാൻഡിലൂടെയാണ് ശ്രദ്ധേയനായത്. എല്ലാ പ്രണയകഥകളും മനോഹരമാണ്, എന്നാൽ ഞങ്ങളുടേതാണ് എനിക്ക് ഏറെ പ്രിയം. ജീവിതത്തിലെ മികച്ച തീരുമാനമാണിത്. ഉറ്റസുഹൃത്ത് തൻവിയെ ഇന്ന് വിവാഹം ചെയ്യുകയാണ്. സിദ്ധാർത്ഥ് വിവാഹ വാർത്ത അറിയിച്ചത് ഇങ്ങനെയായിരുന്നു
പാര്‍ട്ട് ടൈം കാമുകിയും ഫുൾടൈം സുഹൃത്തും എക്കാലത്തേക്കുള്ള പാര്‍ടനര്‍ ഇൻ ക്രൈം എന്നു കുറിച്ചുകൊണ്ട് തൻവിയുടെ ചിത്രം താരം പങ്കുവെച്ചത്. ഗായകനെ പുറമെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ആദ്യമായി നായകനായ ചിത്രം റോക്ക് സ്റ്റാറാണ്.
Post Your Comments