ബോളിവുഡിന്റെ പ്രിയതാരമാണ് ആലിയാ ഭട്ട് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ആഘോഷിക്കാറുള്ളത്. മറ്റ് ബോളിവുഡ് താരങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്.പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള വേഷങ്ങളിലാണ് ആലിയാ ഭട്ട് എത്താറുള്ളത്.. ഇതിനകം മികച്ച പ്രകടനങ്ങളുമായി ഒട്ടേറെ കഥാപാത്രങ്ങളിലൂടെ കടന്നുപോയ താരം ഇനി വരുന്നത് മാഫിയാ തലൈവിയായാണ്.
താരത്തിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സഞ്ജയ് ലീലാ ഭന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായി കത്തിയാവാഡി. ആലിയയുടെ മറ്റൊരു വ്യത്യസ്ത വേഷം കാത്തിരിക്കുന്ന ആരാധകര്‍ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
മുടികള്‍ പിന്നി റിബ്ബണിട്ട് കെട്ടിയ കൊച്ചു പെണ്‍കുട്ടിയായുള്ളതാണ് ഒരു പോസ്റ്റര്‍. പാവടയും ബ്ളൗസും കൈകളില്‍ വളകളും ഇട്ട് കൗമാരക്കാരിയായിട്ടാണ് ഈ പോസ്റ്ററില്‍ ചിത്രീകരിച്ചിട്ടുള്ളത്.ഇരിക്കുന്നതിന് തൊട്ടടുത്ത് ഒരു മേശയില്‍ തോക്ക് കാണാനാകും. വലിയ സിന്ദൂരപ്പൊട്ട് തൊട്ട് നിലയിലുള്ള കുറേക്കൂടി പക്വമതിയായ സ്ത്രീയായിട്ടുള്ളതാണ് രണ്ടാമത്തെ പോസ്റ്റര്‍. കണ്ണുകള്‍ എഴുതി പരമ്പരാഗത കത്തിയാ വാഡി വൈരക്കല്ല് മൂക്കുത്തിയും ആഡംബര നെക്ലേസും അണിഞ്ഞ് കത്തുന്ന നോട്ടവുമായിരിക്കുന്ന ക്ളോസ് അപ്പ് ഷോട്ടില്‍ ഉള്ളതാണ് രണ്ടാമത്തെ പോസ്റ്റര്‍.
സാമൂഹ്യ മാധ്യമത്തിലെ തന്റെ പേജിലും ആലിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവള്‍ എത്തി കത്തിയാവാഡി ഗൂഗുഭായി എന്നാണ് കുറിച്ചിരിക്കുന്നത്. 2020 സെപ്തംബര്‍ 11 നാണ് സിനിമയുടെ റിലീസിനായി തിയേറ്ററുകളില്‍ എത്തുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments