വിമാനത്തില്‍ സഹായാത്രികനില് നിന്നും മോശം അനുഭവമുണ്ടായതിനെ തുടര്‍ന്ന് മുന്‍ ബോളിവുഡ് നടി പരാതി നല്കിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് മുംബൈ പ്രത്യേക കോടതി. 41 കാരനായ വികാസ് സച്ച്ദേവാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പോക്സോ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക ജഡ്ജ് എഡി സിയോയുടേതാണ് വിധി.
2017 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിമാനത്തില്‍ ആക്രമണത്തിന് ഇരയാകുമ്ബോള്‍ നടിക്ക് 17 വയസായിരുന്നു പ്രായം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയില്‍ വികാസ് നടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് നടി തന്റെ ഇന്‍സ്റ്റഗ്രാമിലെ ലൈവ് വിഡിയോയിലൂടെ ആക്രമണത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു.
പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രികന് അയാളുടെ കാല് തന്റെ സീറ്റിന്റെ ആംറസ്റ്റില്‍ വെക്കുകയും കാലുകൊണ്ട് തന്നെ സ്പര്‍ശിക്കുകയുമായിരുന്നു എന്നാണ് നടി പോസ്റ്റില്‍ പറഞ്ഞത്. തന്റെ കഴുത്തിലും പിന്‍ഭാഗത്തുമായി കാലുകൊണ്ട് തൊട്ടുവെന്നു താരം വിഡിയോയില്‍ പറഞ്ഞത്. അയാളുടെ പ്രവര്‍ത്തി വിഡിയോയില്‍ പകര്‍ത്താന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി.
ഈ യുവ നടി സിനിമ അഭിനയം നിര്‍ത്തിയതായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതും വലിയ ചര്‍ച്ചയായിരുന്നു
Post Your Comments