സിനിമകൾക്ക് തലമുറകളുടെ വ്യത്യസമില്ല. ചില ചിത്രങ്ങൾ കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കും . അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ അന്നും ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇരുവർ. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിത അഭ്രപാളിയിലെത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ക്ലാസിക് ചിത്രമായിരുന്നു. ഇന്ത്യൻ സിനിമയുടെ ഹിറ്റ് മേക്കർ മണിരത്നം സംവിധാനം ചെയ്ത ഇരുവർ പിറന്നിട്ട് ഇന്നേയ്ക്ക് 23 വർഷം പൂർത്തിയാകുകയാണ്.
മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം തെന്നിന്ത്യൻ സിനിമയിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചിരുന്നത്. മോഹൻലാൽ എജി ആർ ആയി എത്തിയപ്പോൾ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു. അസാമാന്യ പ്രകടനമായിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവെച്ചത്.
ആനന്ദനായി മോഹൻലാലും തമിഴ് സെൽവനായി പ്രകാശ് രാജും അരങ്ങ് തകർത്തപ്പോൾ ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആയിരുന്നു. തരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഐശ്യര്യയ്ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം ചിത്രത്തിൽ നിറഞ്ഞു നിന്നിരുന്നു.
Post Your Comments