ദൈവനിയോഗം ഒന്ന് കൊണ്ട് മാത്രമാണ് ആ പരമ്പരയിൽ നിന്നും വിട്ടത് ; മനസ്സ് തുറന്ന്‌ കസ്തൂരിമാൻ സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ

പഠിക്കുന്ന കാലത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന ആദ്ദേഹം പ്രഫഷണൽ നാടകങ്ങളിൽ സജീവമായിരുന്നു.

മിനി സ്ക്രീനിൽ വളരെ ചുരുക്കം കഥാപാത്രങ്ങൾ മാത്രണ് അവതരിപ്പിച്ചെതെങ്കിലും സിദ്ധാർഥ് വേണുഗോപാൽ എന്ന നടനെ പറ്റി കൂടുതൽ വർണ്ണനയുടെ ആവശ്യമില്ല. കീർത്തിയുടെ സിദ്ദു, അരുൺ ഷേണായി തുടങ്ങിയ വ്യത്യസ്‍തമായ കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീനിൽ റൊമാന്റിക് ചുള്ളനായി വിലസുകയാണ് ഈ ചാലക്കുടിക്കാരൻ. അവതാരകൻ ആയിട്ടാണ് സ്‌ക്രീനിൽ തുടക്കമെങ്കിലും, അഭിനയമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുടുംബസദസ്സുകളുടെ പ്രിയ സിദ്ദുവായി താൻ മാറിയതെന്ന് താരം പറയുന്നു.

പഠിക്കുന്ന കാലത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന ആദ്ദേഹം പ്രഫഷണൽ നാടകങ്ങളിൽ സജീവമായിരുന്നു. സിനിമ നിർമാതാവും നടനുമായ അരുൺ ഘോഷാണ് സിദ്ധാർത്ഥിനെ മിനി സ്ക്രീനിലേക്ക് എത്തിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ വിജയമെന്നാണ് താരം പറയുന്നത്.
സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറയുന്നത്. ഒപ്പം കസ്തൂരിമാനിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ദൈവനിയോഗം ഒന്ന് കൊണ്ട് മാത്രമാണ് താൻ ആ സീരിയൽ വിട്ടതെന്നാണ് താരം വ്യക്തമാക്കുന്നത്. ഒപ്പം തനിക്ക് ഭാഗ്യം കൊണ്ട് വന്ന സീരിയലും ഇത് തന്നെയാണെന്നും ഇപ്പോഴും കസ്തൂരിമാനിലേക്ക് തന്നെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കസ്തൂരിമാനിലെ കഥാപാത്രത്തിന് തന്റെ യാതാർത്ഥ പേരുമായി സാമ്യത വന്നത് അതിശയമായി തോന്നിയിട്ടുണ്ടെന്നും, സത്യത്തിൽ യതാർത്ഥ പേര് വിനീഷ് കുമാർ ആണെന്നും സിദ്ധാർഥ് അറിയിച്ചു. ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ടെന്നും, അതിന് ശേഷമാണ് സിദ്ധാർഥ് എന്ന പേര് പോപ്പുലർ ആകുന്നതെന്നും താരം വ്യക്തമാക്കി.

ഇപ്പോൾ ഒന്ന് രണ്ടു സിനിമകളുടെ തിരക്കിലായ സിദ്ധാർഥ് അഭിനയത്തിലെ പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളോട് പരമാവധി മര്യാദ പുലർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ്.

Share
Leave a Comment