ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും ബോളിവുഡ് താരം രണ്‍വീര്‍ സിങ്

രണ്‍വീറിന്റെ ഫാഷന്‍

 

ബോളിവുഡിന്റെ പ്രിയതാരമാണ് രണ്‍വീര്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ബോളിവുഡില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം കാണിക്കുന്നത് ഒരെയൊരു നടന്‍ രണ്‍വീര്‍ സിങ് ആണ് കാരണം താരനിശ, പ്രമോഷന്‍, അഭിമുഖം, എയര്‍പോര്‍ട്ട്, ജിം എന്നുവേണ്ട എവിടെയാണെങ്കിലും രണ്‍വീറിന്റെ ഫാഷന്‍ പരീക്ഷണം ഉറപ്പാണ്. ഇപ്പോഴിതാ എയര്‍പോര്‍ട്ടിലെത്തിയ രണ്‍വീര്‍ ധരിച്ചിരുന്ന പുത്തന്‍ ജാക്കറ്റാണ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്.

താരത്തിന്റെ ജാക്കറ്റില്‍ ഒരാളുടെ മുഖം പ്രിന്റ് ചെയ്തിരുന്ന ക്ലാസിക് കോളറും ഫ്രണ്ട് ബട്ടനും ചേര്‍ന്നാണ് ഇരിക്കുന്നത് ഇതാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത്. ഹോളിവുഡ് നടന്‍ മാല്‍കം മക്‌ഡോവല്‍സ് ആയിരുന്നു രണ്‍വീറിന്റെ ജാക്കറ്റിലെ താരം. ”എ ക്ലോക്വര്‍ക് ഓറഞ്ച്” എന്ന ചിത്രത്തില്‍ മാല്‍കം അവതരിപ്പിച്ച അലക്‌സ് എന്ന കഥാപാത്രത്തെയാണ് ജാക്കറ്റില്‍ കാണാനാകുക. ഈ ജാക്കറ്റിന്റെ വിലയാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. തോന്നുമെങ്കലും ഏകദേശം 1,16,960 രൂപയാണ് ജാക്കറ്റിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലാണ് ജാക്കറ്റ് നിര്‍മിച്ചത്. ചാര്‍ക്കോള്‍ നിറത്തിലുള്ള കാര്‍ഗോസ് പാന്റ്‌സ് ആണ് രണ്‍വീര്‍ ഇതിനൊപ്പം ധരിച്ചത്. ഗ്രേ സ്‌നീക്കേഴ്‌സും കറുത്ത തൊപ്പിയും ഒപ്പം ഒരു സ്‌പൈക്കി സണ്‍ഗ്ലാസും അണിഞ്ഞിരുന്നു.താരത്തിന്റെ ഈ പരീക്ഷണം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

Share
Leave a Comment