വീണ്ടും തനിനിറം’ കാണിച്ച് ഓസ്‌കാര്‍ വേദി അഭിനേതാക്കള്‍ക്കുള്ള 20 നോമിനേഷനില്‍ വെള്ളക്കാര്‍ അല്ലാത്ത ഒരാള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ബാഫ്റ്റ നോമിനേഷനില്‍ വെള്ളക്കാര്‍ അല്ലാത്ത അഭിനേതാക്കള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല എന്ന വിമര്‍ശനം സിനിമാ വ്യവസായത്തില്‍ നിന്നുയരവേ ആണ് തലനാരിഴയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍ രക്ഷപ്പെട്ടത്. ബാഫ്റ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ ബെറി ഉള്‍പ്പെടെ ബാഫ്റ്റ നോമിനേഷനില്‍ നിരാശ രേഖപ്പെടുത്തിയിരുന്നു. മികച്ച നടിക്കുള്ള നോമിനേഷനില്‍ നിന്നും ബാഫ്റ്റയില്‍ നിന്നും തഴയപ്പെട്ടതില്‍ പ്രതിഷേധിച്ച് അടുത്ത മാസം നടക്കുന്ന ബാഫ്റ്റ ഷോയില്‍ ഹാരിയറ്റിലെ ഗാനം അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ചിരിക്കുകയാണ് സിന്ത്യ എറിവോ. ഒസ്‌കാര്‍ വേദികളില്‍ കടുത്ത വിവേചനങ്ങളാണ് പലപ്പോഴും നേരിടാറുള്ളത്. ഇതിന്റെ പ്രതിഷേധിച്ചാണ് താരം ഈ നിലപാടില്‍ എത്തിയത് കടുത്ത വിമര്‍ശനമാണ് വേദി നേരിടുന്നത്.
ഒസ്‌കാറിലെ എല്ലാവരും വെള്ളക്കാര്‍ എന്ന ആരോപണത്തെ ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന്‍ തടുത്തു നിര്‍ത്തിയത് സിന്ത്യ എറിവോയുടെ നോമിനേഷനിലൂടെയാണ്. അമേരിക്കന്‍ അടിമത്ത വിരുദ്ധ പ്രവര്‍ത്തക ഹാരിയറ്റ് ടബ്മാന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഹാരിയറ്റ് എന്ന സിനിമയ്ക്കാണ് സിന്ത്യയ്ക്ക് മികച്ച നടി വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.
2017ലെ ഛരെമൃടെീണവശലേ ഹാഷ് ടാഗ് ക്യാംപയിന് ശേഷം വെള്ളക്കാര്‍ അല്ലാത്തവര്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നോമിനേഷണനാണ് ഇത്തവണത്തേത്. 2019 നോമിനേഷനും ഇത്തവണ വെള്ളക്കാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. 2015ലും 2016ലും എല്ലാ നോമിനേഷനുകളും വെള്ളക്കാര്‍ക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനെതിരെ ഹോളിവുഡില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. 2016 ഓസ്‌കാര്‍ പുരസ്‌കാര ദാനം നിരവധി പേര്‍ ബഹിഷ്‌ക്കരിച്ചിരുന്നു.
ഛരെമൃടെീണവശലേ ക്യാമ്ബയിനെ തുടര്‍ന്ന് 2017ല്‍ 20 നോമിനേഷനില്‍ 7 നോമിനേഷനുകള്‍ വെള്ളക്കാരല്ലാത്ത നടീനടന്‍മാര്‍ക്ക് ലഭിച്ചു. 2018ല്‍ ഇത് നാലും 2019ല്‍ മൂന്നും ആയി കുറഞ്ഞു. 2020ല്‍ ഇത് ഒന്നായി മാറിയിരിക്കുകയാണ്.2000 മുതല്‍ ഇങ്ങോട്ട് അഭിനേതാക്കള്‍ക്കുള്ള 420 നോമിനേഷനുകളില്‍ 49 എണ്ണം മാത്രമാണ് വെള്ളക്കാര്‍ അല്ലാത്തവര്‍ക്ക് ലഭിച്ചത്. ബാഫ്റ്റയില്‍ ഇത് 31 മാത്രമാണ്.2000 മുതല്‍ ഇങ്ങോട്ട് അഭിനേതാക്കള്‍ക്കുള്ള 420 നോമിനേഷനുകളില്‍ 49 എണ്ണം മാത്രമാണ് വെള്ളക്കാര്‍ അല്ലാത്തവര്‍ക്ക് ലഭിച്ചത്. ബാഫ്റ്റയില്‍ ഇത് 31 മാത്രമാണ്.
Post Your Comments