ഒറ്റ സിനിമയിലൂടെ മലയാളി സിനിമ പ്രേക്ഷരുടെ കണ്ണിലുണ്ണിയായി മാറിയ നടനാണ് ആന്റണി വർഗീസ്. ആന്റണി എന്ന് പറയുന്നതിനെക്കാൾ പെപ്പെ എന്ന് പറയുന്നതാകും കൂടുതൽ മനസിലാകുന്നത്. ഇപ്പോഴിതാ ആന്റണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ആരാധകരിൽ ചിരിയുണർത്തുന്നത്.
പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പ്രതിമയുടെ മുകളിൽ കയറിയിരുന്ന് സൺഗ്ലാസ് ഒക്കെ വച്ച് ഉഗ്രൻ പോസാണ് ആന്റണിയുടേത്. ഓൾഡ് ഈസ് ഗോൾഡ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ഇതിന് താഴെ നടി നിമിഷ സജയന്റെ കമന്റുമുണ്ട്. ‘എനിക്ക് വയ്യ, ഇവനെക്കൊണ്ട് തോറ്റു,’ എന്ന് മനസിൽ വിചാരിച്ചുകൊണ്ടായിരിക്കും തലയ്ക്ക് കൈവക്കുന്ന പെൺകുട്ടിയുടെ ഇമോജി നിമിഷ കമന്റ് ചെയ്തത്.
എന്നാൽ നിമിഷയുടെ കമന്റിന് മറുപടിയുമായി ആന്റണിയും എത്തി. ‘എന്താടീ’ എന്നാണ് ആന്റണി നിമിഷയോട് ചോദിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പെപ്പെ. പിന്നീട് പ്രേക്ഷകർ ആന്റണിയെ സ്നേഹത്തോടെ പെപ്പെ എന്ന് വിളിച്ചു.
Post Your Comments