
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് നിങ്ങൾക്കും ആകാം കോടീശ്വരൻ. പരിപാടി ആരംഭിച്ചിട്ട് 36 എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും നിരവധി മത്സരാർത്ഥികളാണ് ഇതിലേക്കു എത്തിയത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധിയാളുകൾ മത്സരത്തിനായി ഇത്തവണ എത്തിയിരുന്നു. കുടുംബം പുലർത്താൻ വേണ്ടി, കല്യാണത്തിനുള്ള പണം കണ്ടെത്താൻ , മുടങ്ങി കിടക്കുന്ന വീടിന്റെ നിർമ്മാണം അങ്ങിനെ പല ലക്ഷ്യങ്ങൾ കൊണ്ടാണ് ഇവർ പരിപാടിയിലേക്ക് മത്സരിക്കാൻ എത്തുന്നത്.
സിനിമ നടൻ സുരേഷ് ഗോപി അവതാരകൻ ആയെത്തുന്ന ഷോയിൽ താരത്തിന്റെ അവതരണശൈലിയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. കഴിഞ്ഞ ദിവസം എപ്പിസോഡ് പൂർത്തിയാക്കുമ്പോൾ നെയ്യാറ്റിൻകരക്കാരനായ വിഷ്ണു ആണ് ഒരു കോടി രൂപയിലേക്ക് മത്സരിച്ചു കൊണ്ടൊരിക്കുന്നത്.
പ്ലസ് ടു ഏഴുതവണ എഴുതിജയിച്ച വിഷ്ണു പോരാട്ട വീര്യം ഉൾക്കൊണ്ടാണ്, ഒരു കോടിയിലേക്ക് നീങ്ങുന്നത്. പ്ലസ് ടു കഴിഞ്ഞശേഷം ഐ ടി ഐ പാസായ വിഷ്ണു ഇപ്പോൾ കൂലിപ്പണി ചെയ്തുകൊണ്ടാണ് വീട് പുലർത്തുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും ഒപ്പം ഒറ്റമുറി വീട്ടിലാണ് വിഷ്ണുവിന്റെ താമസം.
സ്വന്തമായി ഉണ്ടായിരുന്ന വീട് സഹോദരിയ്ക്ക് നൽകിയ ശേഷമാണ് തനിക്ക് ജീവിതത്തിലൂടെ പലതും നേടാൻ സാധിക്കുമെന്ന് ഈ ചെറുപ്പക്കാരൻ ലോകത്തോട് വിളിച്ചു പറയുന്നത്. മുൻപോട്ട് പോവുക തന്നെയാണ് തോറ്റ് ശീലമില്ല!എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞുകൊണ്ടാണ് വിഷ്ണു, ഒരു കോടി രൂപ നേടാനായുള്ള അവസാന ചോദ്യത്തിലേക്ക് നീങ്ങുന്നത്. ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോയിലൂടെയാണ് വിഷ്ണുവിന്റെ പോരാട്ടം ഒരു കോടിയിലേക്കാണ് എന്ന സൂചന ലഭിക്കുന്നത്.
Post Your Comments