CinemaGeneralLatest NewsMollywoodNEWS

34ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എം.ജി.ശ്രീകുമാർ ; ശൈശവ വിവാഹമായിരുന്നോ എന്ന് ആരാധകർ

1988-ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്.

മലയാളത്തിലെ പ്രിയ ഗായകന്‍മാരിലൊരാളായ എം.ജി.ശ്രീകുമാറിന്‍റെ വിവാഹ വാര്‍ഷികമാണ് ഇന്ന് .  ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഭാര്യ ലേഖയ്ക്കൊപ്പമുള്ള മനോഹര ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. നീണ്ട 34 വർഷങ്ങൾ. ലവ് യു ഓൾ’ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ആശംസ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

പോസ്റ്റ് മാത്രമല്ല കമന്‍റുകളും ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയം എക്കാലവും തുടരട്ടെയെന്നുള്ള കമന്‍റുകളും. കൂടാതെ നിരവധി രസകരമായ കമന്‍റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടാൽ ശൈശവവിവാഹമാണോ ചെയ്തതെന്ന് സംശയിച്ചു പോകുമെന്നായിരുന്നു ഒരാളുടെ കമന്‍റ്. 34 വര്‍ഷമായെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് കുറിച്ചവരുമുണ്ട്. 1988-ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്.

സംഗീ‍തപരിപാടികളില്‍ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടിയിരുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 14 വര്‍ഷത്തോളം ലിവിങ് റ്റുഗെദറായി ജീവിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. 2004 ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button