എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് : വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന നായികയ്ക്ക് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍

സിനിമയിലേക്ക് തിരിച്ചെത്തുന്ന തന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലാ വിധ ആശംസകളും എന്ന കുറിപ്പോടെയാണ്

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായിക മുഖമായിരുന്നു നവ്യ നായര്‍. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച താരം വിവാഹ ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു താരം മലയാള സിനിമയില്‍ സജീവമാകുകയാണ്. വി കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ തിരിച്ചെത്തുന്നത്. എസ് സുരേഷ് ബാബു രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ ആണ് പുറത്തു വിട്ടത്. സിനിമയിലേക്ക് തിരിച്ചെത്തുന്ന തന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലാ വിധ ആശംസകളും എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ‘ഒരുത്തീ’ എന്ന ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

സ്ത്രീ കേന്ദ്രീകൃതമായ ചിത്രം നവ്യ നായരുടെ തിരിച്ചു വരവ് എന്ന നിലയിലാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ നല്ലൊരു സിനിമയ്ക്കായി കാത്തിരുന്നതാണെന്നും ഇങ്ങനെയൊരു സിനിമ മുന്നില്‍ വന്നപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നവ്യ നായര്‍ നേരത്തെ തന്നെ സിനിമാ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.  നവ്യ നായര്‍ കല്യാണത്തിന് ശേഷം അഭിനയിച്ച ഒരേയൊരു ചിത്രം  ദൃശ്യത്തിന്റെ കന്നഡ പതിപ്പായിരുന്നു. മലയാളത്തില്‍ മീന ചെയ്ത നായിക വേഷമാണ്  നവ്യ  കന്നഡയില്‍ ചെയ്തത്.

Share
Leave a Comment