മിനി സ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് ഇന്നും മുതൽ എത്തുന്ന പരമ്പരയാണ് കൂടത്തായി. ഈ പരമ്പരയുടെ പിറകിൽ ചരട് വലിച്ച് ശ്രീകണ്ഠൻ നായരും ഒപ്പമുണ്ട്. ഗിരീഷ് കോന്നി കൂടത്തായി പരമ്പര സംവിധാനം ചെയ്യുമ്പോൾ പ്രശസ്ത മാധ്യമ പ്രവർത്തകനും, ഫ്ളവേഴ്സ് ഗ്രൂപ് എം ഡിയുമായ ശ്രീകണ്ഠൻ നായർ ആണ് പരമ്പരയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അവതാരകനും പഴയകാല അദ്ധ്യാപകനുമായ ശ്രീകണ്ഠൻ നായർ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തന്റെ സ്വതസ്സിദ്ധമായ ആക്ഷേപ ഹാസ്യപരമായ ചോദ്യങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചിരുന്ന നമ്മൾ തമ്മിൽ എന്ന പരിപാടി ജനപ്രിയമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്. പിന്നീടാണ് ഫ്ളവേഴ്സ് ഗ്രൂപ്പ് തലപ്പത്തേക്ക് ആദ്ദേഹം എത്തുന്നത്. പത്രപ്രവർത്തകനായിരുന്ന ശ്രീകണ്ഠൻ നായർ തിരക്കഥാകൃത്തായി എത്തുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ പ്രേക്ഷക ലോകം. മാത്രമല്ല കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര തങ്ങളുടെ സ്വീകരണ മുറിയിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയുമുണ്ട്.
Post Your Comments