CinemaLatest NewsMollywoodNEWS

തന്റെ പ്രണയകഥ വെളിപ്പെടുത്തി അവതാരകന്‍ ജീവ ജോസഫ്

എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്ന ജീവയ്ക്ക് സര്‍പ്രൈസ്

 

ടെലിവിഷന്‍ അവതാരകനായി എത്തി മലയാളിപ്രക്ഷകരുടെ പ്രിയതാരമായി മാറിയ ജീവയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സദസ്സിനേയും വേദിയേയും ചിരിപ്പിക്കുന്ന കമന്റുകളുമായാണ് ജീവ എത്താറുള്ളത്. എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്ന ജീവയ്ക്ക് അടുത്തിടെ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസായിരുന്നു സി കേരളയിലെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. ജീവയുടെ നല്ലപാതിയായ അപര്‍ണ്ണയും വേദിയിലേക്ക് എത്തുകയായിരുന്നു. നിക്കി ഗല്‍റാണിയോട് കുശലം ചോദിക്കുന്നതിനിടയിലായിരുന്നു ഭാര്യ എത്തിയത്. വരുന്ന കാര്യത്തെക്കുറിച്ച് തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായെന്നും ജീവ പറഞ്ഞിരുന്നു. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇപ്പോള്‍ തന്റെ ആ പ്രണയകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ജീവ വിവാഹം ചെയ്തത് അപര്‍ണ തോമസിനെയാണ് നാല് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട് .സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്നതാണ് ഇരുവരും ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. അപര്‍ണ ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവായി ജോലി ചെയ്യുന്നു ആള് ദോഹയിലും താന്‍ നാട്ടിലുമാണെന്നും ജീവ പറയുന്നു ഇടയ്ക്ക് പരിപാടിയില്‍ അപര്‍ണ്ണ അതിഥിയായി വന്നിട്ടുണ്ടായിരുന്നു.

ആള് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത് താനറിഞ്ഞിരുന്നു. ആള് ലീവിന് നാട്ടിലേക്ക് വരുമ്പോള്‍ ഷൂട്ടുണ്ടെങ്കില്‍ അത് ബുദ്ധിമുട്ടാണ്. ഞാന്‍ ലീവെടുത്ത് വരുമ്പോള്‍ ഇങ്ങനെ പോവുന്നത് ഇഷ്ടമല്ല. ഇന്നൊരു ദിവസമേ ഷൂട്ടുള്ളൂവെന്നും അത് കഴിഞ്ഞ് പൊളിക്കാമെന്നും പറഞ്ഞ് പിണക്കം മാറ്റിയാണ് താനെത്തിയത്. പരിപാടിയിലേക്ക് വരുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ബോക്സ് തുറന്ന് നമ്മുടെ ആളെ കണ്ടപ്പോള്‍ സന്തോഷമായിരുന്നുവെന്നും ജീവ പറയുന്നു.നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button