CinemaGeneralLatest NewsMollywoodNEWS

മലയാളികളെ പറ്റിക്കാന്‍ സാധിക്കുകയില്ല ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകരണവർ ; മുന്‍നിര എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്

‘1990 മുതല്‍ മലയാള സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് ഞാന്‍.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകര്‍ മലയാളികളാണെന്ന് രാജ്യത്തെ മുന്‍നിര ചിത്രസംയോജനകായ എ. ശ്രീകര്‍ പ്രസാദ്. മലയാളികളെ പറ്റിക്കാന്‍ സാധിക്കുകയില്ലെന്നും ചെറിയ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രോത്സാഹനം വലിയ പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ശ്രീകര്‍ പ്രസാദ് ഈ കാര്യം പറയുന്നത്.

‘1990 മുതല്‍ മലയാള സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയിലെ മാറ്റങ്ങള്‍ സസൂക്ഷ്മം നോക്കി കാണാറുമുണ്ട് വിലയിരുത്താറുമുണ്ട്. അന്നും ഇന്നും എന്നും എന്നെ അത്ഭുതപ്പെടുത്തിയത് മലയാള സിനിമയുടെ വൈവിധ്യമാണ്. പ്രത്യേകിച്ച് തിരക്കഥയില്‍. മലയാള സിനിമയ്ക്ക് എന്നും സ്വന്തമായി ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അവര്‍ മറ്റുള്ള സിനിമകളെ അന്ധമായി അനുകരിക്കാറില്ല. എന്നാല്‍ 2000-ത്തിന് ശേഷം അന്യഭാഷ സിനിമകളുടെ സ്വാധീനം മലയാളത്തില്‍ കണ്ടു തുടങ്ങി, അത് നിരാശാജനകമായിരുന്നു. മാസ് മസാല സിനിമകള്‍ക്ക് പിറകെ പോയപ്പോള്‍ മലയാള സിനിമയുടെ നിലവാരം താഴ്ന്നു.’

‘ആ ട്രെന്‍ഡിന് ഒരു വലിയ മാറ്റം വന്നത് 2010-ന് ശേഷമാണ്. മികച്ച സംവിധായകനും തിരക്കഥാകൃത്തുക്കളും പ്രത്യേകിച്ച് പുതിയ തലമുറയിലുള്ളവര്‍ സജീവമായതോടെ മലയാള സിനിമ വീണ്ടും മാറ്റത്തിന്റെ പാതയിലെത്തി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയാണ് മലയാള സിനിമയിപ്പോള്‍. അതുപോലെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകര്‍ മലയാളികളാണ്. അത് അംഗീകരിക്കാതെ വയ്യ. ചെറിയ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രോത്സാഹനം വലിയ പ്രചോദനമാണ്. ഈയിടെ മലയാളത്തില്‍ പുറത്തിറങ്ങിയ കൊച്ചുസിനിമകളുടെ വിജയം തന്നെ അതിനുദാഹരണം. മലയാളി പ്രേക്ഷകരെ അങ്ങനെയൊന്നും പറ്റിക്കാന്‍ സാധിക്കുകയില്ല.
രജനികാന്തിന്‍റെ ദര്‍ബാറാണ് ശ്രീകര്‍ പ്രസാദിന്‍റെ പുതിയ ചിത്രം.

shortlink

Post Your Comments


Back to top button