ടെലിവിഷന്‍ രംഗത്ത് ചര്‍ച്ചയാകുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ വാര്‍ത്തകളില്‍ നിറയുന്നത് മത്സരാര്‍ഥികള്‍ തമ്മിലുള്ള തര്ക്കത്തിലൂടെയാണ്. പരീക്കുട്ടിയും രാജിനി ചാണ്ടിയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ ചര്‍ച്ച. ഭക്ഷണത്തിന്റെ പേരിലായിരുന്നു തര്‍ക്കം.
പരീക്കുട്ടിയും രജിത് കുമാറും തമ്മിലുള്ള സംഭാഷണത്തിലായിരുന്നു ആദ്യം ഇന്ന് രജനിചാണ്ടിയെ കുറിച്ചുള്ള തര്‍ക്കത്തെ കുറിച്ച് വ്യക്തമായത്. ഇതേകാര്യം പാഷാണം ഷാജിയുമായും പരീക്കുട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. അക്കാര്യം മറന്നുകളയെന്ന് പറഞ്ഞ് പാഷാണം ഷാജി പരീക്കുട്ടിയെയും കൂട്ടി രാജിനി ചാണ്ടിയുടെ എടുത്തുപോയി. പരീക്കുട്ടിയും രാജിനി ചാണ്ടിയും തമ്മിലുള്ള പിണക്കം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. കാഷ്വലായിട്ടാണ് പറഞ്ഞത് എന്നായിരുന്നു രാജിനി ചാണ്ടി പറഞ്ഞത്. എന്നാല്‍ എനിക്ക് വിഷമം വന്നുവെന്ന് പറഞ്ഞ പരീക്കുട്ടി വിദ്യാഭ്യാസമുള്ളതല്ലേയെന്നും പറഞ്ഞു.
ഒടുവില്‍ ഇരുവരും കൈകൊടുത്ത് പ്രശ്നം തീര്‍ന്നെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇതുപറഞ്ഞ് പിന്നീട് രാജിനി ചാണ്ടി കരയുകയും ചെയ്തു. ഇപ്പോള്‍ വീട്ടില്‍പ്പോകണം എന്ന് പറഞ്ഞായിരുന്നു കരച്ചില്. എല്ലാവരും കൂടി രാജിനി ചാണ്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു
Post Your Comments