
സീരിയൽ രംഗത്ത് നിന്നും സിനിമയിലെത്തിയ താരമാണ് ആശ ശരത്ത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും വേദികളിൽ ഡാൻസ് അവതരിപ്പിച്ചും ആശ ശരത്ത് പ്രേക്ഷകർക്കിടയിൽ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ നടിയുടെ അച്ഛന്റെയും അമ്മയുടെയും 56ാം വിവാഹവാർഷിക ദിനത്തിൽ വികാരാധീനയായി സോഷ്യൽ മീഡിയയിൽ എത്തിരിക്കുകയാണ്. ഇനിയുമെത്ര ജന്മമുണ്ടെങ്കിലും തന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ ജീവിക്കണമെന്നാണ് ആശ പറയുന്നത്.
കുറിപ്പിന്റയെ പൂർണരൂപം…………………………
56 വർഷങ്ങൾ ഒരുമിച്ച്, പരസ്പരം തണലായി, എല്ലാ ഉയർച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാൾക്കൊരാൾ താങ്ങായി എന്റെ അച്ഛനും അമ്മയും…’കുടുംബം’ എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്…ഞങ്ങൾ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കൺകണ്ട ദൈവങ്ങൾ, ഞാൻ ചെയ്ത പുണ്യം…ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം… അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ..
Post Your Comments