CinemaLatest NewsMollywoodNEWS

സ്നേഹം എന്താണെന്ന് എനിക്ക് കാണിച്ചുതന്നു എന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, മനസ്സുതുറന്ന് നടി ആശ ശരത്

 

മലയാള സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും നിറഞ്ഞ് നിന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആശ ശരത് നൃത്തത്തിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു.ദൃശ്യത്തിലെ പോലീസ് ഓഫിസറെ മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരം തന്റെ അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഫേ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

ആശ ശരത്തിന്റെ ഫേസ്ബുക്കില്‍ താരം പറഞ്ഞത് ഇങ്ങനെ
56 വര്‍ഷങ്ങള്‍ ഒരുമിച്ച്, പരസ്പരം തണലായി, എല്ലാ ഉയര്‍ച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാള്‍ക്കൊരാള്‍ താങ്ങായി എന്റെ അച്ഛനും അമ്മയും.’കുടുംബം’ എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്.ഞങ്ങള്‍ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കണ്‍കണ്ട ദൈവങ്ങള്‍, ഞാന്‍ ചെയ്ത പുണ്യം.ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം. അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍. താരത്തിന്റെ ഈ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകരും

shortlink

Related Articles

Post Your Comments


Back to top button