CinemaGeneralLatest NewsMollywoodNEWS

സ്കൂളിൽ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് വിളിച്ചതായി അശ്വതി ശ്രീകാന്ത് ; തള്ളി മറിക്കുമോ എന്ന് ആരാധകർ

ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് ഷോകളിലും തിരക്കേറിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ അവതാരകയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് ഷോകളിലും തിരക്കേറിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ വിശേഷമാണ് അശ്വതി പങ്ക് വച്ചിരിക്കുന്നത്.

സ്കൂളിൽ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാൻ ഈ പടം ഡെഡിക്കേറ്റ് ചെയ്യുന്നു. കലങ്ങിയവർ മാത്രം കൈ പൊക്കിയാ മതി! എന്ന ക്യാപ്ഷ്യനോടെയാണ് അശ്വതി ചിത്രം പങ്ക് വച്ചിരിക്കുന്നത്.

നിരവധിയാളുകൾ ചിത്രത്തിനോട് പ്രതികരിച്ചു. ചിലർ അശ്വതിയുടെ കുസൃതി നിറഞ്ഞ സംസാരത്തെ ചിരിയോടു കൂടി സ്വീകരിക്കുമ്പോൾ മറ്റ് ചിലർ, അശ്വതി സ്വയം പുകഴ്ത്തുന്നതാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ എന്ത് പുകഴ്ത്തൽ ആണുള്ളതെന്ന മറുചോദ്യവുമായി അശ്വതിയും എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button