എന്‍റെ വിവരങ്ങള്‍ മറ്റാരോ തിരുത്തുന്നു നിങ്ങള്‍ അറിയുന്നതല്ല ശരി: നമിത പ്രമോദ് തുറന്നു പറയുന്നു

വിക്കിപിഡിയയില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് പൊട്ടത്തെറ്റാണ്

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയായ നമിത പ്രമോദ് തന്റെ വിക്കിപിഡിയ വിവരങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. നിങ്ങള്‍ വിക്കിപിഡിയയില്‍ അറിയുന്ന വിവരങ്ങള്‍ എന്റെ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയാണ് നമിത. തന്റെ സ്വദേശം കുമരകം ആണെന്നാണ് വിക്കിപിഡിയ രേഖപ്പെടുത്തിയിരിക്കുന്നതെന്നും താന്‍ ഒരു ഡാന്‍സര്‍ ആണെന്നും വിക്കിയില്‍ പറഞ്ഞിരിക്കുന്നതായും നമിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നമിത പ്രമോദിന്‍റെ  വാക്കുകള്‍

‘വിക്കിപിഡിയയില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് പൊട്ടത്തെറ്റാണ്. വിക്കിപിഡിയ പറയുന്നത് ഞാന്‍ കുമരകം കാരിയാണെന്നാണ്. എന്റെ സ്വദേശം കുമരകമല്ല, ഞാന്‍ ഡാന്‍സര്‍ ആണെന്നും അതില്‍പ്പറയുന്നു അതിലും സത്യമില്ല. ഞാന്‍ അത് കൊണ്ട് അത് തിരുത്തി. പക്ഷെ വീണ്ടും മറ്റാരോ അത് തിരുത്തി പഴയ പോലെയാക്കി’. നമിത പറയുന്നു.

പ്രവാസിയായ പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ‘അല്‍മല്ലു’ എന്ന ചിത്രമാണ്‌ റിലീസിന് തയ്യാറെടുക്കുന്ന നമിത പ്രമോദ് ചിത്രം. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി പതിനേഴിന് തിയേറ്ററുകളിലെത്തും. പുതുമുഖ താരം ഫാരീസ് മജീദ്‌ നായകനാകുന്ന ചിത്രത്തില്‍ മിയ സിദ്ധിഖ് മിഥുന്‍ രമേശ്‌ ധര്‍മജന്‍ ബൊല്‍ഗാട്ടി എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

Share
Leave a Comment