മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെവെച്ച് തന്റെ ആദ്യ സിനിമ ഒരുക്കിയ പൃഥ്വിരാജ് വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. മലയാളത്തിലെ പ്രമുഖരായ കുറെ യുവ നായക നടന്മാരുടെ പേര് പറഞ്ഞു കൊണ്ടു പുതിയ വെളിപ്പെടുതാലാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി എന്നിവരെ വെച്ച് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പങ്കുവെച്ചത്.
‘ലൂസിഫര്‍’ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആഘോഷമാക്കിയപ്പോള്‍ അടുത്ത പൃഥ്വിരാജ് സിനിമ ഏതെന്നു അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏതായാലും എമ്പുരാന് വൈകുമെന്ന് മുരളി ഗോപി അറിയച്ചതോടെ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു താരത്തെ നായകനാക്കി പൃഥ്വിരാജ് വൈകാതെ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെ ഒരു സിനിമ പൃഥ്വിരാജ് പ്ലാന്‍ ചെയ്യുന്നുണ്ട്. കൂടാതെ തനിക്ക് മലയാളത്തിലെ പുതിയ താരങ്ങളെ നായകരാക്കി കൊണ്ട് സിനിമ സംവിധാനം ചെയ്യാന്‍ മോഹമുണ്ടെന്ന വെളിപ്പെടുത്തല്‍ ആരാധകര്‍ പല വ്യാഖ്യാനങ്ങളായിട്ടാണ് കാണുന്നത്. മലയാളത്തിലെ പുതു തലമുറയിലെ താരങ്ങളെവെച്ച് ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമ പൃഥ്വിരാജ് ഒരുക്കണമെന്നാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്ന അഭിപ്രായം.
Post Your Comments