മലയാളം ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമാകുകയാണ് ബിഗ് ബോസ്സ് റിയാലിറ്റി ഷോ. വ്യത്യസ്തരായ പതിനാറോളം ഒരുമിച്ചു ഒരു വീട്ടില്‍ കഴിഞ്ഞുന്ന ഈ ഷോയിലെ ‘മസിലളിയനാ’ണ് സുജോ മാത്യു. ഷോ ഒരാഴ്ച പിന്നിടുമ്പോള്‍ ബിഗ് ബോസിനോട് വ്യക്തിപരമായി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരിക്കുകയാണ് സുജോ. തനിക്ക് ഇനിയും പ്രോട്ടീന്‍ പൗഡര്‍ നല്‍കാതെയിരിക്കരുതെന്നും അല്ലാതെപക്ഷം പുറത്തേക്ക് വിടണമെന്നുമായിരുന്നു ക്യാമറയിലേക്ക് നോക്കി സുജോ പറഞ്ഞത്.
‘ഒന്നുകില്‍ പ്രോട്ടീന്‍ പൗഡര്‍, അല്ലെങ്കില്‍ എന്നെ തിരിച്ചുവിടണം, ഇങ്ങനെ പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ല. ദിവസം 6-7 തവണ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളാണ്. കഴിക്കാതിരിക്കുമ്പോള്‍ അതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്’, സുജോ ബിഗ് ബോസ് കേള്‍ക്കാന്‍ പറഞ്ഞു
Post Your Comments