ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി തകര്‍ത്ത് അഭിനയിച്ചത് മിനി സ്ക്രീനിലെ മിന്നും താരം സൂരജ് തേലക്കാട്. ക്യാമറയ്ക്കുമുന്നില്‍ മുഖം കാണിക്കാതെ നാല്പ്പത്തഞ്ചുദിവസമാണ് സൂരജ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് തന്നെയാണ് റോബോട്ടാകാന്‍ സൂരജിനെ ക്ഷണിച്ചത്.
മുംബൈയിലായിരുന്നു റോബോട്ടിന്റെ രൂപനിര്‍മാണം. ചിത്രീകരണത്തിന് മൂന്നുമാസം മുന്‍പുതന്നെ ശരീരത്തിന്റെ അളവെടുത്ത് മോള്‍ഡ് തയ്യാറാക്കി. റോബോട്ട് വേഷത്തിനുള്ളില്‍ വലിയ ചൂടായിരുന്നെന്ന് സൂരജ് പറയുന്നു. ”ചിത്രീകരണം തുടങ്ങി നാലുദിവസം കഴിഞ്ഞപ്പോഴേക്കും തലയില്‍ വിയര്‍പ്പിറങ്ങി ജലദോഷവും ചുമയും പിടിച്ചു. സുരാജേട്ടനാണ് പറഞ്ഞത് തലമൊട്ടയടിക്കുന്നതാകും നല്ലതെന്ന്. മുടി കളയാന്‍ മനസ്സുവന്നില്ല. എങ്കിലും കുഞ്ഞപ്പനുവേണ്ടി അങ്ങനെ ചെയ്യേണ്ടിവന്നു.
സിനിമയുടെ ക്ലൈമാക്സില്‍ അടിയേറ്റ് വീണപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പേടിച്ച് ഓടിക്കൂടി. റോബോട്ട് വേഷത്തിനുള്ളിലായതുകൊണ്ട് സംവിധായകന് കട്ട് പറഞ്ഞത് ഞാന്‍ കേട്ടിരുന്നില്ല. നിലത്തുവീണശേഷവും അനങ്ങാതെ കിടന്നതുകണ്ട് സുരാജേട്ടനുള്പ്പെടെയുള്ളവര് ഓടിയെത്തുകയായിരുന്നു.” താരം പങ്കുവച്ചു
Post Your Comments