2020 ഓസ്കർ പുരസ്കാര നിർണയപ്പട്ടിക പുറത്ത്. 11 നാമനിർദ്ദേശങ്ങളുമായി ‘ജോക്കർ’ എന്ന ചിത്രമാണ് മുന്നിൽ. അക്രമവാസന വളർത്തുന്നു എന്നു വിമർശിക്കപ്പെട്ട ചിത്രമാണ് ജോക്കര്‍. ഈ ചിത്രത്തിന് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) പുരസ്കാര നിർണയപ്പട്ടികയിലും 11 നാമനിർദേശങ്ങൾ ലഭിച്ചിരുന്നു.
77 –ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും കാൻ ചലച്ചിത്രോൽസവത്തിൽ പാം ദി ഓർ പുരസ്കാരവും നേടിയ ദക്ഷിണ കൊറിയൻ ചിത്രമാണ് ‘പാരസൈറ്റ്’. മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുമുളള ഇരട്ട ഓസ്കർ നോമിനേഷൻ നേടുന്ന ചരിത്രത്തിലെ ആറാമത്തെ ചിത്രം കൂടിയാണ്.
മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുന്ന പതിനൊന്നാമത്തെ വിദേശഭാഷാ ചിത്രമാണ് ‘പാരസൈറ്റ്’. ഒരു വിദേശഭാഷാ ചിത്രം ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രത്തിനുളള പുരസ്കാരം ഇതുവരെ നേടിയിട്ടില്ല. ആ ചരിത്രം തിരുത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Post Your Comments