CinemaGeneralLatest NewsMollywoodNEWS

” ഞാനും എന്റെ രാജകുമാരിയും” ; പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ

2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപീസുന്ദറും ഗായിക അഭയ ഹിരണ്മയിയും. ഒൻപത്‌
വർഷങ്ങളായി ഇരുവരും ഒരുമിച്ചു ജീവിച്ചുവരികയാണ്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ ഇരുവരും പങ്ക് വയ്ക്കുക പതിവാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഭയയുടെ പാട്ടിന് അനുസരിച്ച് താളം ഇടുന്ന ഗോപിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതിനു പിന്നാലെയാണ് വീണ്ടും ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

” ഞാനും എന്റെ രാജകുമാരിയും” എന്നാണ് ഇരുവരും തമ്മിലുള്ള ചിത്രത്തിന് ഗോപി നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. അതേ സമയം, അഭയ പങ്ക് വച്ചിരിക്കുന്ന ചിത്രത്തിൽ ഇരുവരോടും ഒപ്പം ഗായിക സിത്താര കൃഷ്ണകുമാറുമുണ്ട്. ഇത് ആരാധകർക്ക് ഇരട്ടി സന്തോഷമാണ് നൽകിയിരിക്കുന്നത്.

2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ് -മംമത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button